Top

'ഒരാളുടെ വിപ്ലവം മറ്റൊരാളുടെ തീവ്രവാദമാണ്'; കമലിനൊപ്പം തകർത്താടി ഫഹദും വിജയ് സേതുപതിയും; 'വിക്രം' ട്രെയ്‌ലർ

മലയാളി സാന്നിധ്യമായി നരേൻ, ചെമ്പൻ വിനോദ് എന്നിവരെയും കാണാം.

15 May 2022 3:07 PM GMT
ഫിൽമി റിപ്പോർട്ടർ

ഒരാളുടെ വിപ്ലവം മറ്റൊരാളുടെ തീവ്രവാദമാണ്; കമലിനൊപ്പം തകർത്താടി ഫഹദും വിജയ് സേതുപതിയും; വിക്രം ട്രെയ്‌ലർ
X

കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'വിക്രമി'ന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. സോണി മ്യൂസിക്ക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുന്നത്. ജൂൺ മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരുടെ തകർപ്പൻ പ്രകടനം താനെന്ന ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്. ട്രെയ്‌ലറിൽ ഉടനീളം മികച്ച സംഘട്ടന രംഗങ്ങൾ തന്നെ കോർത്തിണക്കിയിട്ടുമുണ്ട്. മലയാളി സാന്നിധ്യമായി നരേൻ, ചെമ്പൻ വിനോദ് എന്നിവരെയും കാണാം.


ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നൂറ്റിപത്ത് ദിവസങ്ങളാണ് വിക്രം' ഷൂട്ട് പൂര്‍ത്തിയാകാൻ എടുത്തത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. രാജ് കമല്‍ ഇന്റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ ഹസനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

sstory highlights: vikram movie starring kamalhaasan fahad faasil and vijay sethupathi trailer released

Next Story