Top

ഫഹദ് ഫാസിലിന് പിറന്നാൾ സമ്മാനം; 'വിക്രം' പുതിയ പോസ്റ്റർ

ഫഹദിന് പുറമെ കാളിദാസ് ജയറാം, നരേന്‍ എന്നിവരും ചിത്രത്തിലുണ്ട്.

8 Aug 2021 7:00 AM GMT
ഫിൽമി റിപ്പോർട്ടർ

ഫഹദ് ഫാസിലിന് പിറന്നാൾ സമ്മാനം; വിക്രം പുതിയ പോസ്റ്റർ
X


മലയാളത്തിന്റെ പ്രിയനടൻ ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിനമാണ് ഇന്ന്. ഈ പിറന്നാൾ ദിനത്തിൽ ഫഹദിന്റെ പോസ്റ്ററുമായി കമൽഹാസൻ നായകനാകുന്ന പുതിയ ചിത്രം വിക്രമിന്റെ അണിയറപ്രവത്തകർ. സംവിധായകൻ ലോകേഷ് കനകരാജ് ഉൾപ്പടെയുള്ളവർ പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
മലയാളി സാന്നിധ്യം കൊണ്ട് ശ്രദ്ധയേറെ ലഭിക്കുന്ന ചിത്രമാണ് വിക്രം. ഫഹദിന് പുറമെ കാളിദാസ് ജയറാം, നരേന്‍ എന്നിവരും ചിത്രത്തിലുണ്ട്. കൂടാതെ മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഫഹദ് ഫാസിലിന് പുറമെ വിജയ് സേതുപതിയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയ വിക്രമിന്റെ ചിത്രീകരണം ഒറ്റ ഷെഡ്യൂളില്‍ തീര്‍ക്കാനുള്ള പദ്ധതിയിലാണ് അണിയറപ്രവര്‍ത്തകര്‍. ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. ലോകേഷിന്റെ മാസ്റ്ററിന്റെ വിജയത്തിന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. നരേനും അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്
സത്യന്‍ സൂര്യനായിരുന്നു വിക്രമിന്റെ ഛായാഗ്രഹകന്‍. എന്നാല്‍ സത്യന്‍ മറ്റൊരു സിനിമയുടെ ഭാഗമായതോടെ ഗിരീഷ് ഗംഗാധരനാണ് പുതിയ ക്യാമറ മാന്‍. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം എന്നാണ് സംവിധായകന്‍ പറഞ്ഞിരുന്നത്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.


Next Story