'അധീരാ അധീരാ...'; റഹ്മാൻ മാജിക്കിൽ 'കോബ്ര' ഗാനം; ഒപ്പം ചിയാന്റെ മേക്കോവറുകളും
കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക വേഷത്തിൽ എത്തുന്നത്.
22 April 2022 8:33 AM GMT
ഫിൽമി റിപ്പോർട്ടർ

തെന്നിന്ത്യൻ താരം വിക്രം നായകനാകുന്ന് ചിത്രം 'കോബ്ര'യിലെ പുതിയ ഗാനം റിലീസ് ചെയ്തു. 'അധീരാ അധീരാ' എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗിതം നൽകിയിരിക്കുന്നത് എ ആർ റഹ്മാനാണ്. ഗാനത്തിൽ വിക്രമിന്റെ വിവിധ ഗെറ്റപ്പുകളും കാണിക്കുന്നുണ്ട്.
ആർ. അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക വേഷത്തിൽ എത്തുന്നത്. ഇന്ത്യൻ ക്രിക്കറ് താരമായ ഇർഫാൻ പത്താനും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മൃണാളിനി, പദ്മപ്രിയ, മലയാളി താരങ്ങളായ മാമുക്കോയ, റോഷന് മാത്യൂസ്, ഹരീഷ് പേരടി തുടങ്ങിയ വന്‍താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബാബു ആന്റിണിയും ചിത്രത്തിലെ പ്രധാനമായ ഒരു വേഷത്തില്‍ എത്തുന്നു. ഏഴ് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരീഷ് കണ്ണനാണ് ഛായാഗ്രഹണം. ഭുവന് ശ്രീനിവാസന് എഡിറ്റിങ്ങ്. ആക്ഷന്‍ കൊറിയോഗ്രാഫി ദിലീപ് സുബ്ബരായന്‍.
story highlights: vikram movie cobra new song released