'വിക്രം' സഹായമായി; ഡിജിറ്റില്‍ പ്ലാറ്റ്ഫോമുകളില്‍ 'കൈതി'ക്ക് റെക്കോര്‍ഡ് കാഴ്ചക്കാര്‍
ഒടിടി പ്ലാറ്റ്ഫോമുകളായ ഹോട്ട് സ്റ്റാറിനും സോണി ലിവിനും ഒപ്പം യൂബ്യൂബിലും കൈതിക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്
14 Jun 2022 11:55 AM GMT
ഫിൽമി റിപ്പോർട്ടർ

കമല്‍ ഹാസന് ചിത്രം 'വിക്ര'മിന്റെ വിജയത്തിനൊപ്പം പുതിയ നേട്ടവുമായി മറ്റൊരു ലോകേഷ് കനകരാജ് ചിത്രം 'കൈതി'. ചിത്രത്തിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ റെക്കോര്‍ഡ് കാഴ്ച്ചക്കാരെ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളായ ഹോട്ട് സ്റ്റാറിനും സോണി ലിവിനും ഒപ്പം യൂബ്യൂബിലും കൈതിക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്.
ഹോട്ട് സ്റ്റാറില്‍ നൂറ് ശ്തമാനം കാഴ്ച്ചക്കാരുടെ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സോണി ലിവില്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തുമാണുള്ളത്. ഫിലിം അനലിസ്റ്റ് ഹിമേഷ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. യൂട്യൂബില്‍ കൈതിയുടെ ഹിന്ദി പതിപ്പിന് റെക്കോര്‍ഡ് കാഴ്ച്ചക്കാരാണുള്ളത്. നാല് കോടി ഇരുപത് ലക്ഷത്തിന് മുകളിലാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കാഴ്ചക്കാര്‍.
വിക്രം സിനിമ കാണുതിന് മുമ്പ് കൈതി ഒരിക്കല്‍ കൂടി കാണണമെന്ന് സംവിധായകന് ലോകേഷ് കനകരാജ് നേരത്തെ അറിയിച്ചിരുന്നു. ഇത് തന്നെയാണ് കൈതിയുടെ കാഴ്ച്ചാകരെ കൂട്ടുന്നതിന് കാരണമായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. വിക്രമിന്റെ റിലീസിന് മുമ്പേ തന്നെ കൈതിയും വിക്രവും ബന്ധമുണ്ടെന്ന ചര്‍ച്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം സജീവമായിരുന്നു. പിന്നാലെയാണ് സംവിധായകന്റെ അറിയിപ്പ്. 'വിക്രമില്‍' കൈതിയിലെ 900 കിലോ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട ഒരു പ്ലോട്ട് ഉണ്ടായിരുന്നു.
ഏറെ പ്രേക്ഷക പ്രശംസ നേടിയ കൈതി 2019ല്‍ ആയിരുന്നു റിലീസ് ചെയ്തത്. ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകളും നിര്‍മ്മാതാക്കള്‍ നല്‍കിയിരുന്നു. ഇതിനിടെയാണ് ലോകേഷ് വിക്രം പ്രഖ്യാപിച്ചത്. അതേസമയം, കൈതിയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് എസ് ആര് പ്രഭു നേരത്തെ അറിയിച്ചിരുന്നു.
Story Highlights; Vikram helped Record viewers for Kaithi on digital platforms
- TAGS:
- Kaithi Movie
- vikram movie