Top

'മൈതാനം'; പാ രഞ്ജിത്ത് വീണ്ടും സ്‌പോര്‍ട്‌സ് ഡ്രാമയുമായെത്തുന്നു

30 March 2022 1:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൈതാനം; പാ രഞ്ജിത്ത് വീണ്ടും സ്‌പോര്‍ട്‌സ് ഡ്രാമയുമായെത്തുന്നു
X

ചെന്നൈ: സംവിധായകന്‍ പാ രഞ്ജിത്ത് ഇനി കൈകോര്‍ക്കുന്നത് വിക്രത്തോടൊപ്പമാണ്. വിക്രമിന്റെ 61ാം ചിത്രമാണ് പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്നത്.

സര്‍പ്പാട്ട പരമ്പരൈക്ക് ശേഷം പാ രഞ്ജിത്ത് വീണ്ടും ഒരു സ്‌പോര്‍ട്‌സ് ഡ്രാമയുമായെത്തുകയാണ്. നേരത്തെ തന്നെ പ്രഖ്യാപിച്ച ചിത്രത്തിന്റെ പേര് മൈതാനം എന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിക്രത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പേര് ഔേദ്യാഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

പരമ്പരാഗത ബോഡി ബില്‍ഡറായാണ് വിക്രം ചിത്രത്തിലെത്തുന്നത്. ഇതിന്റെ ഭാഗമായുള്ള പരിശീലനം വിക്രം ആരംഭിച്ചിരുന്നു. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലായാണ് ചിത്രീകരണം നടക്കുക. പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

സര്‍പ്പാട്ട പരമ്പരൈക്ക് ശേഷം കാളിദാസ് ജയറാമും തുഷാര വിജയനും മുഖ്യവേഷങ്ങളിലെത്തുന്ന നച്ചത്തിരം നഗര്‍ഗിരത് എന്ന ചിത്രമാണ് സംവിധാനം ചെയ്തത്. ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണ്. കോബ്ര, പൊന്നിയില്‍ ശെല്‍വന്‍ എന്ന ചിത്രങ്ങളാണ് വിക്രമിന്റേതായി ഇനി പുറത്തുവരാനുള്ളത്.

Story Headlines: vikram 61 to be titled maidhaanam

Next Story