Top

വിജയ്ക്ക് നേരെ ബോംബ് ഭീഷണി

ഭീഷണി വ്യാജമാണ് എന്ന് പൊലീസ് അറിയിച്ചു.

16 Nov 2021 11:08 AM GMT
ഫിൽമി റിപ്പോർട്ടർ

വിജയ്ക്ക് നേരെ ബോംബ് ഭീഷണി
X

തമിഴ് നടൻ വിജയുടെ വീടിന് നേരെ ബോംബ് ഭീഷണി. നീലങ്കരയിലെ വസതിയ്ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്. ഭീഷണി വ്യാജമാണ് എന്ന് പൊലീസ് അറിയിച്ചു.

തമിഴ്‌നാട് പൊലീസ് കണ്ട്രോൾ റൂമിലേക്കാണ് ബോംബ് ഭീഷണി എത്തിയത്. ഉടൻ തന്നെ ബോംബ് സ്‌ക്വാഡ് സ്ഥലത്ത് എത്തുകയും തിരച്ചിൽ നടത്തുകയും ചെയ്തു. സംഭവത്തിൽ വില്ലുപുരം സ്വദേശി എസ് ഭുവനേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം സാലിഗ്രാമിലുള്ള നടന്റെ വീടിന് നേരെയും വ്യാജ ബോംബ് ഭീഷണി ഉയർന്നിരുന്നു. അതേസമയം ബീസ്റ്റ് എന്ന സിനിമയാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Next Story