Top

നെൽസനെ കെട്ടിപ്പിടിച്ച് വിജയ്; 'ബീസ്റ്റി'ലെ താരത്തിന്റെ രംഗങ്ങൾ അവസാനിച്ചു

മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ എത്തുന്നുണ്ട്.

11 Dec 2021 1:33 PM GMT
ഫിൽമി റിപ്പോർട്ടർ

നെൽസനെ കെട്ടിപ്പിടിച്ച് വിജയ്;  ബീസ്റ്റിലെ താരത്തിന്റെ രംഗങ്ങൾ അവസാനിച്ചു
X

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബീസ്റ്റിലെ വിജയ്‌യുടെ രംഗങ്ങൾ അവസാനിച്ചു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വിജയ് സംവിധായകനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് അണിയറപ്രവർത്തകർ പുതിയ വിശേഷം പങ്കുവെച്ചത്.

വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. 9 വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്ച്ചേഴ്സുമായി വിജയ്യുടെ നാലാമത്തെ ചിത്രമാണ് ബിസ്റ്റ്. വേട്ടയ്കാരന്‍, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.

അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ എത്തുന്നുണ്ട്. സംവിധായകൻ ശെൽവരാഘവനും ബീസ്റ്റെന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തിൽ ഉള്ളത്.

Next Story