Top

'ബീസ്റ്റ്' ലുക്കിൽ വിജയ് പ്രതിമ; നാല് ലക്ഷം ചെലവ്

വിജയ് ആരാധകർ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പെട്രോൾ വിതരണം ചെയ്തത് വാർത്തകളിൽ ഇടം നേടിയിരുന്നു.

13 April 2022 10:51 AM GMT
ഫിൽമി റിപ്പോർട്ടർ

ബീസ്റ്റ് ലുക്കിൽ വിജയ് പ്രതിമ; നാല് ലക്ഷം ചെലവ്
X

വിജയ് സിനിമകൾ എന്നും ആരാധകർക്ക് ഒരു ആഘോഷം തന്നെയാണ്. ഇഷ്ടനടനോടുള്ള ആരാധന ഫാൻസ്‌ പല രീതിയിലും കാട്ടാറുമുണ്ട്. ഇപ്പോഴിതാ വിജയ്‌യുടെ ഒരു പ്രതിമ പണിതിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു കമ്പനി.

തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ ഒരു ഇലക്ട്രോണിക് കമ്പനിയാണ് വിജയ് പ്രതിമ ഉയർത്തിയിരിക്കുന്നത്. താരത്തിന്റെ 'ബീസ്റ്റ്' സിനിമയിലെ ലുക്കിലാണ് പ്രതിമ. നാല് ലക്ഷത്തോളം രൂപയാണ് ചെലവായത്.

നേരത്തെ തംബരം പ്രദേശത്തുള്ള വിജയ് ആരാധകർ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പെട്രോൾ വിതരണം ചെയ്തത് വാർത്തകളിൽ ഇടം നേടിയിരുന്നു. 100 ആരാധകർക്ക് ഒരു ലിറ്റർ പെട്രോൾ വീതമാണ് വിതരണം ചെയ്തത്. പെട്രോളിന്റെ വില ദിനംപ്രതി വർധിക്കുന്നതിനാലാണ് ഇത്തരമൊരു ആഘോഷമെന്ന് ആരാധകർ പറയുന്നു.

അതേസമയം റിലീസ് ചെയ്ത് ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമ നേടുന്നത്. സിനിമയുടെ തിരക്കഥയിൽ പാളിച്ചകളെക്കുറിച്ച് വിമർശനങ്ങൾ ഉയരുന്നുണ്ട്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്ക്ക് പുറമെ പൂജ ഹെഗ്ഡെയാണ് പ്രധാന കഥാപാത്രമാകുന്നത്. സൺ പിക്ച്ചേഴ്സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് 'ബീസ്റ്റ്'. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്.

story highlights: vijay statue worth four lakhs built by fans

Next Story