ബൃന്ദയുടെ അടുത്ത ചിത്രം ഒരുങ്ങുന്നു; നായകനാകാന്‍ വിജയ് സേതുപതി
നൃത്തസംവിധായികയായിരുന്ന ബൃന്ദ 'ഹേ സിനാമികയിലൂടെയാണ് സംവിധാന രംഗത്തേക്ക് എത്തിയത്
21 April 2022 12:07 PM GMT
ഫിൽമി റിപ്പോർട്ടർ

'ഹേയ് സിനാമിക'യുടെ വിജയത്തിനു ശേഷം സംവിധായിക ബൃന്ദയുടെ അടുത്ത ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ വിജയ് സേതുപതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്നാല്‍ ഇതുവരെ സിനിയമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ചിത്രത്തിന്റെ പേരും അണിയറപ്രവര്‍ത്തകരെയും ഉടന്‍തന്നെ പ്രഖ്യാപിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നൃത്തസംവിധായികയായിരുന്ന ബൃന്ദ 'ഹേ സിനാമികയിലൂടെയാണ് സംവിധാന രംഗത്തേക്ക് എത്തിയത്. ദുല്‍ഖര്‍ സല്മാന്, കാജല്‍ അഗര്‍വാള്‍, അദിതി റാവു ഹൈദരി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം മാര്‍ച്ചിലാണ് റിലീസിനെത്തിയത്. സമ്മിശ്ര പ്രതികരണം നേടിയ സിനിമ രണ്ടാഴ്ചയോളം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം ചെയ്തിരുന്നു.
വിഘ്നേഷ് ശിവന് സംവിധാനം ചെയ്യുന്ന 'കാതുവാക്കിലെ രണ്ടു കാതല്‍' ആണ് വിജയ് സേതുപതിയുടെ പുതിയ ചിത്രം. സാമന്തയും നയന്‍താരയുമാണ് നായികമാരായി എത്തുന്നത്. ത്രികോണ പ്രണയകഥ പറയുന്ന ചിത്രം ഏപ്രില്‍ 28ന് തിയേറ്ററുകളിലേക്ക് എത്തും. കൂടാതെ വിക്രം, മാമനിതര്‍ എന്നിവയാണ് സേതുപതിയുടെ വരും റിലീസുകള്‍. ഇപ്പോള്‍ കത്രീന കൈഫിനൊപ്പം തന്റെ ബോളിവുഡ് അരങ്ങേറ്റമായ മെറി ക്രിസ്മസിന്റെ ഷൂട്ടിംഗിലാണ് അദ്ദേഹം.
Story Highlights; Vijay Sethupathi to be the hero of Brinda's next film