Top

'ബിൽ ഗേറ്റ്‌സിനോട് സംസാരിച്ചോ?' വിജയ് സേതുപതിയുടെ 'കടൈസി വിവസായി' ട്രെയ്‌ലർ

യോഗി ബാബു, പശുപതി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

22 Nov 2021 4:43 AM GMT
ഫിൽമി റിപ്പോർട്ടർ

ബിൽ ഗേറ്റ്‌സിനോട് സംസാരിച്ചോ? വിജയ് സേതുപതിയുടെ കടൈസി വിവസായി ട്രെയ്‌ലർ
X

വിജയ് സേതുപതി നായകനാകുന്ന പുതിയ സിനിമ 'കടൈസി വിവസായി'യുടെ ട്രെയ്‌ലർ പുറത്തുവിട്ടു. വിജയ് സേതുപതി പ്രൊഡക്ഷന്‍സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ല പുറത്ത് വിട്ടിരിക്കുന്നത്.

എം മണികണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രം കർഷകരെക്കുറിച്ചാണ് സംസാരിക്കുന്നത്. വിജയ് സേതുപതിയ്‌ക്കൊപ്പം യോഗി ബാബു, പശുപതി തുടങ്ങിയവരും ചിത്രത്തി പ്രധാന വേഷത്തിലെത്തുന്നു. ട്രൈബൽ ആർട്ട്സ് പ്രൊഡക്ഷന്റെ ബാനറിൽ അല്ലിരാജാ സുബാസ്‌കരനാണ് ചിത്രം നിർമിക്കുന്നത്.

2016ൽ അന്നൗൻസ് ചെയ്ത ചിത്രമാണ് 'കടൈസി വിവസായി'. എന്നാൽ പല കാരണങ്ങൾ കൊണ്ട് റിലീസ് നീട്ടുകയായിരുന്നു. ഇളയരാജയാണ് സംഗീതം.


Next Story