'അത് കണ്ണോ കറന്റോ... കൺഫ്യൂഷൻ'; ഖദിജ- റാംബോ ലവ് സ്റ്റോറിയുമായി 'കാതുവാക്കിലെ രണ്ടു കാതല്‍' പുതിയ ഗാനം
ചിത്രം ട്രയാങ്കിൾ ലൗ സ്റ്റോറിയായിട്ടാണ് ഒരുങ്ങുന്നത്.
21 April 2022 2:01 AM GMT
ഫിൽമി റിപ്പോർട്ടർ

വിഘ്നേശ് ശിവന് എഴുതി സംവിധാനം ചെയ്ത് വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'കാതുവാക്കിലെ രണ്ടു കാതല്‍'. ഇപ്പോഴിതാ സിനിമയിലെ പുതിയായ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ഡിപ്പാം ഡപ്പാം എന്ന ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്. അനിരുദ്ധ് ഒരുക്കിയിരിക്കുന്ന അന്തോണി ദാസനും അനിരുദ്ധും ചേർന്നാണ് പാടിയിരിക്കുന്നത്.
റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. നയന്‍താര കണ്മണി എന്ന റോളിലും സാമന്ത ഖദീജ എന്ന റോളിലുമെത്തുന്ന ചിത്രം ട്രയാങ്കിൾ ലൗ സ്റ്റോറിയായിട്ടാണ് ഒരുങ്ങുന്നത്. ആദ്യമായാണ് സാമന്തയും, നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് 'കാതുവാക്കിലെ രണ്ടു കാതല്‍'.
സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ നയന്‍താരയും വിഘ്നേശ് ശിവനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. കലാ മാസ്റ്റര്‍, റെഡിന് കിംഗ്സ്ലി, ലൊല്ലു സഭാ മാരന്, ഭാര്‍ഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ആര് കതിര്, വിജയ് കാര്‍ത്തിക് കണ്ണന് എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. പി ആർ ഒ - ആതിര ദിൽജിത്ത്.
story highlights: vijay sethupathi- nayanthara- samantha movie kaathu vaakula rendu kaathal new song out