Top

ദളപതി 66ന് ഏപ്രിലിൽ തുടക്കം? 'ഇറോട്ടാമാനിയാക്കായി' വിജയ്

'മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ വംശി പൈഡിപ്പള്ളിയ്‌ക്കൊപ്പമാകും വിജയ് തന്റെ 66ാമത് ചിത്രം ചെയ്യുക.

15 Dec 2021 11:43 AM GMT
ഫിൽമി റിപ്പോർട്ടർ

ദളപതി 66ന് ഏപ്രിലിൽ തുടക്കം? ഇറോട്ടാമാനിയാക്കായി വിജയ്
X

തമിഴകത്തിന്റെ സൂപ്പർതാരം വിജയ് തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നു എന്ന വാർത്ത ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം 2022 ഏപ്രിലിൽ തുടങ്ങുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ വിജയ് ഇറോട്ടാമാനിയ എന്ന അപൂർവമായ മാനസികാവസ്ഥ നേരിടുന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട ചെയ്യുന്നു. മറ്റൊരാൾ താനുമായി തീവ്രമായി പ്രണയത്തിലാണെന്ന തോന്നലാണ് ഇറോട്ടാമാനിയ.

'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ വംശി പൈഡിപ്പള്ളിയ്‌ക്കൊപ്പമാകും വിജയ് തന്റെ 66ാമത് ചിത്രം ചെയ്യുക. പ്രശസ്‍ത നിര്‍മ്മാതാവായ ദില്‍ രാജു ആയിരിക്കും ചിത്രം നിർമ്മിക്കുക എന്നും പറയപ്പെടുന്നു. ചിത്രം ഇപ്പോൾ പ്രീപ്രൊഡക്ഷൻ സ്റ്റേജിലാണ്. സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും താനെന്ന ലഭ്യമല്ല.

അതേസമയം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബീസ്റ്റിലെ വിജയ്‌യുടെ രംഗങ്ങൾ അവസാനിച്ചു.വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. 9 വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്ച്ചേഴ്സുമായി വിജയ്യുടെ നാലാമത്തെ ചിത്രമാണ് ബിസ്റ്റ്. വേട്ടയ്കാരന്‍, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ എത്തുന്നുണ്ട്. സംവിധായകൻ ശെൽവരാഘവനും ബീസ്റ്റെന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തിൽ ഉള്ളത്.

Next Story