Top

ബീസ്റ്റിലെ ചിത്രങ്ങൾ ലീക്കായി; 'ഐ ആം വെയ്റ്റിംഗ്' ആണോ എന്ന് സോഷ്യൽ മീഡിയ

നിരവധിപേർ ട്വിറ്ററിലൂടെ ചിത്രങ്ങൾ പങ്കുവെക്കുന്നുണ്ട്.

1 March 2022 8:39 AM GMT
ഫിൽമി റിപ്പോർട്ടർ

ബീസ്റ്റിലെ ചിത്രങ്ങൾ ലീക്കായി; ഐ ആം വെയ്റ്റിംഗ് ആണോ എന്ന് സോഷ്യൽ മീഡിയ
X

വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് 'ബീസ്റ്റ്'. സിനിമയുടെ ആദ്യഗാനം 'അറബി കുത്ത്' റിലീസ് ചെയ്തു ദിവസങ്ങൾ കൊണ്ട് തന്നെ 100 മില്യണിൽ അധികം കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. ഇപ്പോഴിതാ സിനിമയിലേത് എന്ന പേരിൽ ചില ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

വിജയ് നീല ഷർട്ടും ജീൻസും അണിഞ്ഞ് ഫോണിൽ ഒരാളോട് സംസാരിച്ചു നിൽക്കുന്നതാണ് ഒരു ചിത്രം. വിജയ്ക്ക് നേരെ തോക്കും പിടിച്ച് ഒരാൾ നിൽക്കുന്നതാണ് മറ്റൊര് ചിത്രം.

നിരവധിപേ ർ ട്വിറ്ററിലൂടെ ചിത്രങ്ങൾ പങ്കുവെക്കുന്നുണ്ട്. വിജയ് ഫോണിൽ സംസാരിക്കുന്ന ചിത്രത്തെക്കുറിച്ച് 'ഇതിലും ഐ ആം വെയ്റ്റിംഗ് ആണോ' എന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്.

ചിത്രങ്ങൾ ലീക്കായതിൽ ആരാധകർ തങ്ങളുടെ അമർഷം അറിയിക്കുന്നുണ്ട്. എത്രയും വേഗം ചിത്രങ്ങൾ ലീക്ക് ചെയ്തവരെ കണ്ടുപിടിക്കണമെന്ന് സിനിമയുടെ അണിയറപ്രവർത്തകരോട് ആരാധകർ ആവശ്യപ്പെടിയുന്നു. ഡബ്ബിങ്ങ് സ്റ്റുഡിയോയിൽ നിന്നാകാം ചിത്രങ്ങൾ ലീക്ക് ചെയ്തത് എന്നാണ് സംശയം.

ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്ച്ചേഴ്സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് ബിസ്റ്റ്. വേട്ടൈക്കാരൻ, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.

വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് പ്രധാന കഥാപാത്രമാകുന്നത്. ഒൻപത് വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ എത്തുന്നുണ്ട്. സംവിധായകൻ സെൽവരാഘവനും ബീസ്റ്റിൽ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തിൽ ഉള്ളത്.

story highlights: vijay movie beast stills leaked

Next Story