ദളപതി ഓൺ ഹൈവോൾട്ടേജ്; ബീസ്റ്റിലെ 'അറബിക് കുത്തു'
അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകൻ. ശിവകാര്‍ത്തികേയനാണ് വരികൾ എഴുതിയിരിക്കുന്നത്.
14 Feb 2022 12:46 PM GMT
ഫിൽമി റിപ്പോർട്ടർ

വിജയ് നായകനാകുന്ന ചിത്രം 'ബീസ്റ്റി'ലെ ആദ്യഗാനമെത്തി. 'അറബിക് കുത്തു' എന്ന ഗാനം സിനിമയുടെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. സിനിമയുടെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സും, സംവിധായകൻ നെൽസൺ ദിലീപ്കുമാറും ഗാനം സമൂഹ മാധ്യമങ്ങളിലൂടെ ഗാനം പങ്കുവെച്ചിട്ടുണ്ട്.
അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകൻ. ശിവകാര്‍ത്തികേയനാണ് വരികൾ എഴുതിയിരിക്കുന്നത്. ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്.
വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. ഒൻപത് വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്ച്ചേഴ്സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് ബിസ്റ്റ്. വേട്ടൈക്കാരൻ, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.
മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ എത്തുന്നുണ്ട്. സംവിധായകൻ ശെൽവരാഘവനും ബീസ്റ്റിൽ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തിൽ ഉള്ളത്.
- TAGS:
- Beast
- Beast Movie
- Vijay
- new song