വീരരാഘവൻ ഇനി ഒടിടിയിലേക്ക്; 'ബീസ്റ്റ്' നെറ്ഫ്ലിക്സിലും സൺ നെക്സ്റ്റിലും
ഏപ്രിൽ 13ന് തിയേറ്റർ റിലീസ് ചെയ്ത ബീസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
4 May 2022 7:03 AM GMT
ഫിൽമി റിപ്പോർട്ടർ

വിജയ് നായകനായ പുതിയ ചിത്രം ബീസ്റ്റ് ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. നെറ്റ്ഫ്ലിക്സ്, സണ്‍ നെക്സ്റ്റ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്യുക. മെയ് 11ന് ആണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുക.
ഏപ്രിൽ 13ന് തിയേറ്റർ റിലീസ് ചെയ്ത ബീസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാൽ ആഗോള ബോക്സോഫീസിൽ ചിത്രം 200 കോടിയ്ക്ക് മുകളിൽ കളക്റ്റ് ചെയ്തു. സിനിമയിൽ വീർ രാഘവൻ എന്ന റോ ഏജന്റ് ആയാണ് വിജയ് എത്തിയത്.
ചെന്നൈ നഗരത്തിലെ മാളിലേക്ക് തീവ്രവാദികൾ കയറുകയും അവിടെയുള്ള ആളുകളെ ബന്ദികളാക്കുകയും ചെയ്യുന്നു. ഈ സമയം മാളിൽ റോ ഏജന്റ് ആയ നായകനുണ്ട്. പിന്നീട് തീവ്രവാദികളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള നായകന്റെ ശ്രമങ്ങളാണ് സിനിമ പറയൂന്നത്.
ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ പൂജ ഹെഗ്ഡെയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ലയാളി സാന്നിദ്ധ്യമായി ചിത്രത്തിൽ ഷെൻ ടോം ചാക്കോയും അപർണ്ണ ദാസും സിനിമയിലുണ്ട്. സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചത്.
story highlights: vijay movie beast ready to ott release
- TAGS:
- Vijay
- Beast Movie
- OTT relase