Top

വിമർശനങ്ങൾക്കിടയിലും 'ബീസ്റ്റി'ന്റെ ബോക്സോഫീസ് വേട്ട; 250 കോടി ക്ലബ്ബിലെന്ന് റിപ്പോർട്ട്

250 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടുന്ന വിജയ്‌യുടെ തുടർച്ചയായ അഞ്ചാമത്തെ ചിത്രമാണ് ബീസ്റ്റ്.

7 May 2022 9:21 AM GMT
ഫിൽമി റിപ്പോർട്ടർ

വിമർശനങ്ങൾക്കിടയിലും ബീസ്റ്റിന്റെ ബോക്സോഫീസ് വേട്ട; 250 കോടി ക്ലബ്ബിലെന്ന് റിപ്പോർട്ട്
X

വിജയ് നായകനായ ചിത്രം 'ബീസ്റ്റ്' കഴിഞ്ഞ മാസമാണ് റിലീസ് ചെയ്തത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. എന്നാൽ അത് സിനിമയുടെ കളക്ഷനെ ബാധിച്ചിട്ടില്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ചിത്രം ഇതിനകം 250 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

അഞ്ചോളം ഭാഷകളിലായി ബീസ്റ്റ് 250.05 കോടി കളക്ഷനാണ് നേടിയിരിക്കുന്നത്. 250 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടുന്ന വിജയ്‌യുടെ തുടർച്ചയായ അഞ്ചാമത്തെ ചിത്രമാണ് ബീസ്റ്റ്. 25 ദിവസങ്ങൾ പിന്നിടുന്ന സിനിമ വിജയ് എന്ന താരത്തിന്റെ ബോക്സോഫീസ് ശക്തിയാണ് കാട്ടുന്നത് എന്ന് ആരാധകർ അവകാശപ്പെടുന്നു.

അതേസമയം ബീസ്റ്റ് ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സ്, സണ്‍ നെക്സ്റ്റ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്യുക. മെയ് 11ന് ആണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുക.

ചെന്നൈ നഗരത്തിലെ മാളിലേക്ക് തീവ്രവാദികൾ കയറുകയും അവിടെയുള്ള ആളുകളെ ബന്ദികളാക്കുകയും ചെയ്യുന്നു. ഈ സമയം മാളിൽ റോ ഏജന്റ് ആയ നായകനുണ്ട്. പിന്നീട് തീവ്രവാദികളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള നായകന്റെ ശ്രമങ്ങളാണ് സിനിമ പറയൂന്നത്.

ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളി സാന്നിദ്ധ്യമായി ചിത്രത്തിൽ ഷെൻ ടോം ചാക്കോയും അപർണ്ണ ദാസും സിനിമയിലുണ്ട്. സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചത്.

story highlights: vijay movie beast in 250 crore club

Next Story