Top

'റൗഡി ബേബി'യെ മറികടന്ന് 'അറബി കുത്ത്'; അതും അതിവേഗത്തിൽ; വിജയ് ഗാനത്തിന് പുത്തൻ റെക്കോർഡ്

15 ദിവസങ്ങൾ കൊണ്ടാണ് ഗാനത്തിന്റെ ഈ നേട്ടം.

27 Feb 2022 8:09 AM GMT
ഫിൽമി റിപ്പോർട്ടർ

റൗഡി ബേബിയെ മറികടന്ന് അറബി കുത്ത്; അതും അതിവേഗത്തിൽ; വിജയ് ഗാനത്തിന് പുത്തൻ റെക്കോർഡ്
X

വിജയ് നായകനായ ചിത്രം ബീസ്റ്റിലെ ആദ്യഗാനം 'അറബി കുത്ത്' കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്‌തത്. ഇറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഗാനം തെന്നിന്ത്യയിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്.

തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ വ്യൂ ലഭിക്കുന്ന വീഡിയോ ഗാനം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് അറബിക് കുത്ത്. 15 ദിവസങ്ങൾ കൊണ്ടാണ് ഗാനത്തിന്റെ ഈ നേട്ടം.

ധനുഷ് നായകനായ ചിത്രം മാരി 2വിലെ 'റൗഡി ബേബി' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ റെക്കോർഡാണ് അറബി കുത്ത് മറികടന്നിരിക്കുന്നത്. റൗഡി ബേബി 18 ദിവസം കൊണ്ടായിരുന്നു 100 മില്യണ്‍ കടന്നത്. വിജയ് നായകനായ മാസ്റ്ററിലെ 'വാത്തി കമിങ്ങ്' എന്ന ഗാനമാണ് മൂന്നാം സ്ഥാനത്ത് ഉള്ളത്.


ശിവകാര്‍ത്തികേയൻ വരികൾ എഴുതിയ അറബി കുത്ത് അനിരുദ്ധ് രവിചന്ദറാണ് ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറും ജോനിക ഗാന്ധിയും ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്. ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്.

വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. ഒൻപത് വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്ച്ചേഴ്സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് ബിസ്റ്റ്. വേട്ടൈക്കാരൻ, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.

മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ എത്തുന്നുണ്ട്. സംവിധായകൻ ശെൽവരാഘവനും ബീസ്റ്റിൽ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തിൽ ഉള്ളത്.

story highlights: vijay movie beast arabikuthu song crosses 100 million viewers

Next Story