വിജയിയെ കാണാന്‍ ആഗ്രഹിച്ചു; കിട്ടിയതാകട്ടെ നഷ്ടപ്പെട്ട കുടുബത്തെ
പളളുരുത്തി കൊത്തലംഗോ അഗതിമന്ദിരത്തിലെ ഭിന്നശേഷിക്കാരനായ യുവാവാണ് രാംരാജ്
29 Nov 2021 5:22 AM GMT
ഫിൽമി റിപ്പോർട്ടർ

ഇഷ്ട്ട താരങ്ങള്‍ക്കൊപ്പം ഫോട്ടോ എടുക്കുക എന്നത് ഏതൊരു ആരാധകന്റെയും ആഗ്രഹമാണ്. അത്തരത്തില്‍ ഒരു ആരാധകന്റെ കഥയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. തമിഴ് നടന് വിജയിയെ കാണണമെന്ന ആഗ്രഹിച്ച് രാംരാജ് എന്ന യുവാവിന് കിട്ടിയതാകട്ടെ ഒരിക്കലും കണ്ടെത്താനാകില്ലെന്ന് കരുതിയ സ്വന്തം കുടുംബത്തെയാണ്.
പളളുരുത്തി കൊത്തലംഗോ അഗതിമന്ദിരത്തിലെ ഭിന്നശേഷിക്കാരനായ യുവാവാണ് രാംരാജ്. ഭിന്നശേഷിക്കാരുടെ കഴിവുകള്‍ പുറം ലോകത്തെ അറിയിക്കാന്‍ ബ്രദര്‍ ബിനോയ് പീറ്ററിന്റെ നേതൃത്വത്തില്‍ തുടങ്ങിയ യൂട്യൂബ് ചാനലാണ് രാംരാജിന്റെ ജീവിതത്തില്‍ വഴി തിരിവായത്. രാംരാജിന്റെ നടന് വിജയിയെ കാണാനുളള ആഗ്രഹം ഒരു വീഡിയോ ആക്കി ഇവരുടെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ വീഡിയോ വിജയ് ഫാന്‍സ് അസോസിയേഷന് അവരുടെ ഫേസ്ബുക്ക് പേജിലേക്ക് മാറ്റി. പിന്നീട് ഈ വീഡിയോ തമിഴ്നാട്ടില്‍ എല്ലാം വൈറലായതോടെയാണ് മറ്റൊരു സന്തോഷ വാര്‍ത്തയിലേക്ക് വഴിവെച്ചത്. ഇതിനിടയില്‍ രാംരാജിന്റെ സഹോദരന്മാര് ഈ വീഡിയോ കണ്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാടുവിട്ട സഹോദരനാണ് ഇതെന്ന് തിരിച്ചറിഞ്ഞതോടെ സഹോദരങ്ങള്‍ അഗതിമന്ദിരവുമായി ബന്ധപ്പെട്ടു. അനിയനെ തേടി സഹോദരങ്ങള്‍ പളളുരുത്തിയിലെ കോത്തലംഗോയിലെ അഗതി മന്ദിരത്തിലെത്തി.
നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി എ ശ്രീജിത്തിന്റെ സാന്നിധ്യത്തില്‍ രാംരാജിനെ സഹോദരന്മാര് ഏറ്റെടുത്തു. ഞായറാഴ്ച രാത്രി ഇവര്‍ രാംരാജിനെ ചിദംബരത്തേക്ക് കൊണ്ടുപോയി.
- TAGS:
- Vijay
- Vijay Fans
- Ramraj