Top

കുതിച്ചു ചാടാനാവാതെ 'ലൈഗർ'; ആദ്യ ദിനത്തിൽ നേടിയത്

സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്നും കളക്ഷനിൽ വരും ദിനങ്ങളിൽ ഇടിവ് ഉണ്ടാകുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

25 Aug 2022 2:43 PM GMT
ഫിൽമി റിപ്പോർട്ടർ

കുതിച്ചു ചാടാനാവാതെ ലൈഗർ; ആദ്യ ദിനത്തിൽ നേടിയത്
X

വിജയ് ദേവരകൊണ്ട നായകനായ പുതിയ ചിത്രം 'ലൈഗർ' റിലീസ് ചെയ്തിരിക്കുകയാണ്. പൂരി ജഗനാഥ് സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും വലിയ റിലീസായ സിനിമ ആദ്യ ദിനത്തിൽ 27 കോടിയോളം രൂപ നേടി. തെലുങ്ക് ഭാഷയിൽ മാത്രം സിനിമ 25 കോടി സ്വന്തമാക്കിയപ്പോൾ രണ്ട് കോടിയാണ് മറ്റു ഭാഷകളിലെ കളക്ഷൻ. 31 ശതമാനമാണ് സിനിമയ്ക്ക് ആദ്യദിനത്തിൽ ലഭിച്ച ഒക്കുപ്പൻസി.

ആദ്യ ഷോകൾക്ക് പിന്നാലെ സിനിമയുടെ കഥയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങൾ സമൂഹ മാധ്യമങ്ങളിലെത്തി. വിജയ് ദേവരകൊണ്ടയുടെ പ്രകടനത്തിനപ്പുറം സിനിമയിൽ വലിയ പ്ലസ് പോയിന്റുകളിലില്ല എന്നാണ് പലരും ട്വീറ്റ് ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്നും കളക്ഷനിൽ വരും ദിനങ്ങളിൽ ഇടിവ് ഉണ്ടാകുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

മിക്സഡ് മാർഷ്യൽ ആർട്സ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം പാൻ ഇന്ത്യൻ റീലീസ് ആയി ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ബോളിവുഡ് നടി അനന്യ പാണ്ഡേയാണ് സിനിമയിലെ നായിക. രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥും, നടി ചാര്‍മി കൗറും, അപൂര്‍വ മെഹ്തയും ചേര്‍ന്നാണ് ലൈഗര്‍ നിർമ്മിച്ചത്.

story highlights: vijay deverakonda movie liger first day collection

Next Story