Top

പൂജയ്ക്ക് പങ്കെടുക്കാനായില്ല; സാമന്തയെ ഫോട്ടോഷോപ്പിലൂടെ കൂട്ടിച്ചേർത്ത് വിജയ് ദേവർകൊണ്ട

സാമന്തയും വിജയ് ദേവർകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഖുശി.

22 April 2022 3:52 AM GMT
ഫിൽമി റിപ്പോർട്ടർ

പൂജയ്ക്ക് പങ്കെടുക്കാനായില്ല; സാമന്തയെ ഫോട്ടോഷോപ്പിലൂടെ കൂട്ടിച്ചേർത്ത് വിജയ് ദേവർകൊണ്ട
X

വിജയ് ദേവർകൊണ്ടയും സാമന്തയും ഒന്നിക്കുന്ന പുതിയ ചിത്രം 'ഖുശി'യുടെ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നിരുന്നു. ചടങ്ങിലെ സാമന്തയുടെ അസാന്നിധ്യം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഫോട്ടോഷോപ്പിലൂടെ സാമന്തയുടെ അസാന്നിധ്യം നികത്തിയിരിക്കുകയാണ് വിജയ് ദേവർകൊണ്ട.

വിജയ് ദേവർകൊണ്ട തന്നെയാണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്. സാമന്തയ്‌ക്കൊപ്പം നടന്മാരായ വെണ്ണേല കിഷോറിനെയും രാഹുലിനെയും താരം കൂട്ടിച്ചേർത്തിട്ടുണ്ട്. 'യഥാർത്ഥ പൂജ ചിത്രം. പ്രിയപ്പെട്ടവർക്കൊപ്പം' എന്ന ക്യാപ്ഷ്യനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സാമന്തയും വിജയ് ദേവർകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഖുശി. നേരത്തെ മഹാനടി എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചത്. ഖുശിയുടെ പ്രധാന ലൊക്കേഷൻ കാശ്മീരിലാണ്. നിന്നു കോരി', 'മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ശിവ നിർവാണയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.

ഹൃദയം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുൾ വഹാബ് ആണ് ഖുശിയ്ക്കായി സംഗീതം ഒരുക്കുന്നത്. ഏ ആർ റഹ്മാൻ, അനിരുദ്ധ് എന്നിവരെയാണ് ശിവ ചിത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് എങ്കിലും അവസാനം അത് ഹിഷാം അബ്ദുൾ വഹാബിലേക്ക് എത്തുകയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളുടെ കമ്പോസിങ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. 'പുഷ്പ'യ്ക്ക് ശേഷം മൈത്രി മൂവി മേക്കേഴ്‌സ് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. ഡിസംബറിൽ ചിത്രം തിയേറ്ററുകളിലെത്തും.

story highlights: vijay devarkonda photoshops samantha's pic in khushi pooja ceremony

Next Story