Top

'സമയമായി'; വിജയ് വിജയ് ദേവെരകൊണ്ടയുടെ 'ലൈഗർ' റിലീസ് തീയതി പ്രഖ്യാപിച്ചു

ചിത്രത്തിന്റെ ട്രെയ്‌ലർ ഡിസംബർ 31ന് എത്തുമെന്നും അദ്ദേഹം അറിയിച്ചു.

16 Dec 2021 6:27 AM GMT
ഫിൽമി റിപ്പോർട്ടർ

സമയമായി; വിജയ് വിജയ് ദേവെരകൊണ്ടയുടെ ലൈഗർ റിലീസ് തീയതി പ്രഖ്യാപിച്ചു
X

വിജയ് ദേവെരകൊണ്ട നായകനാകുന്ന പുതിയ ചിത്രം ലൈഗറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. വിജയ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് തീയതി അറിയിച്ചത്. ചിത്രം 2022 ആഗസ്റ്റ് 25നാണ് റിലീസ് ചെയ്യുന്നത്.

'സമയമായി. ഒരു നീണ്ട യാത്ര വളരെ പ്രധാനപ്പെട്ട രണ്ട് തീയതികളിൽ അവസാനിക്കുന്നു! റെഡി ആയി ഇരുന്നുകൊള്ളൂ, വിജയ് ദേവെരകൊണ്ട ട്വീറ്റ് ചെയ്തു. ചിത്രത്തിന്റെ ട്രെയ്‌ലർ ഡിസംബർ 31ന് എത്തുമെന്നും അദ്ദേഹം അറിയിച്ചു.

ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും സിനിമയുടെ ഭാഗമാകുന്നുണ്ട്. ലൈഗറിൽ അതിഥി താരമായാണ് മൈക്ക് ടൈസൺ എത്തുക. പുരി ജ​ഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോക്‌സറായാണ് വിജയ് ദേവെരകൊണ്ട എത്തുന്നത്. അനന്യ പാണ്ഡെയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും.

Next Story