Top

'നീ നദി പോല ഓടിക്കൊണ്ടിരൂ'; വിജയ്‌യുടെ ഡയലോഗുകൾക്കൊപ്പം ബർത്ത് ഡേ സ്പെഷ്യൽ വീഡിയോയുമായി സെവൻ സ്ക്രീൻ സ്റ്റുഡിയോ

പിറന്നാൾ ദിനത്തോടനുമ്പന്ധിച്ച് നാളെ വിജയ് നായകനാകുന്ന പുതിയ ചിത്രം 'ദളപതി 66'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ റിലീസ് ചെയ്യും.

20 Jun 2022 3:02 PM GMT
ഫിൽമി റിപ്പോർട്ടർ

നീ നദി പോല ഓടിക്കൊണ്ടിരൂ; വിജയ്‌യുടെ ഡയലോഗുകൾക്കൊപ്പം ബർത്ത് ഡേ സ്പെഷ്യൽ വീഡിയോയുമായി സെവൻ സ്ക്രീൻ സ്റ്റുഡിയോ
X

തമിഴകത്തിന്റെ പ്രിയതാരം വിജയ് നാളെ പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന്റെ പിറന്നാളുമായി ബന്ധപ്പെട്ട് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് പ്രമുഖ നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ്.

വിജയ്‌ 'മാസ്റ്റർ' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിൽ പറഞ്ഞ വാക്കുകൾക്ക് ഒപ്പമാണ് വീഡിയോ. ഒപ്പം താരത്തിന് ആശംസകളും നേർന്നിട്ടുണ്ട്.


അതേസമയം പിറന്നാൾ ദിനത്തോടനുമ്പന്ധിച്ച് നാളെ വിജയ് നായകനാകുന്ന പുതിയ ചിത്രം 'ദളപതി 66'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ റിലീസ് ചെയ്യും. വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്‌ക്കൊപ്പം പ്രകാശ് രാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. 'ഗില്ലി', 'പോക്കിരി' തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 2009ൽ പ്രഭുദേവ സംവിധാനം ചെയ്ത 'വില്ല്' എന്ന സിനിമയിലാണ് പ്രകാശ് രാജും വിജയ്‌യും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.

രശ്‌മിക മന്ദാനയാണ് നായിക. പൂജ ഹെഗ്‌ഡേ, കിരൺ അദ്വാനി ഉൾപ്പെടെയുള്ളവരെ വിജയ് ചിത്രത്തിനായി പരിഗണിച്ചെങ്കിലും ഒടുവിൽ രശ്മികയെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, പ്രകാശ് രാജ്, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്. ശ്രീ വെങ്കിട ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം നിർമ്മിക്കുന്നത്.

story highlights: vijay birthday special video by seven screen studios

Next Story