'ഹായ് ചെല്ലം, ഞങ്ങൾ വീണ്ടുമെത്തുന്നു'; 13 വർഷത്തിന് ശേഷം വിജയ്യും പ്രകാശ് രാജും ഒന്നിക്കുന്നു
2009ൽ പ്രഭുദേവ സംവിധാനം ചെയ്ത 'വില്ല്' എന്ന സിനിമയിലാണ് പ്രകാശ് രാജും വിജയ്യും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.
23 May 2022 10:15 AM GMT
ഫിൽമി റിപ്പോർട്ടർ

തെന്നിന്ത്യൻ താരങ്ങളായ വിജയ്യും പ്രകാശ് പ്രകാശ് രാജും വീണും ഒന്നിക്കുന്നു. 'ദളപതി 66' എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും 13 വർഷത്തിന് ശേഷം ഒന്നിക്കുന്നത്. പ്രകാശ് രാജ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'ഹായ് ചെല്ലംസ്, ഞങ്ങൾ വീണ്ടും എത്തുന്നു' എന്ന ക്യാപ്ഷനോടെയാണ് പ്രകാശ് രാജ് ഇക്കാര്യം പങ്കുവെച്ചത്.
'ഗില്ലി', 'പോക്കിരി' തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 2009ൽ പ്രഭുദേവ സംവിധാനം ചെയ്ത 'വില്ല്' എന്ന സിനിമയിലാണ് പ്രകാശ് രാജും വിജയ്യും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.
വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത്. ഇറട്ടോമാനിയ എന്ന അസുഖബാധിതനായും ഒരു യുവാവിന്റെ വേഷത്തിലും വിജയ് എത്തും.'അഴകിയ തമിഴ് മകന്', 'കത്തി', 'ബിഗില്‍' എന്നീ സിനിമകള്‍ക്ക് ശേഷം വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ദളപതി 66.
വിജയ്യുടെ പ്രതിനായകനായി ബോളിവുഡ് താരം സഞ്ജയ് ദത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആക്ഷന്‍ രംഗങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു ചിത്രമായിരിക്കും ദളപതി 66 എന്നും സൂചയുണ്ട്. 'ഇമോഷണല്‍ ഡ്രാമ' എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയായിരിക്കും ഇത് എന്ന് പറയപ്പെടുന്നു. ചിത്രത്തിലെ സ്റ്റണ്ട് കൊറിയോഗ്രാഫറെ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.
രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക. പൂജ ഹെഗ്ഡേ, കിരണ്‍ അദ്വാനി ഉള്‍പ്പെടെയുള്ളവരെ വിജയ് ചിത്രത്തിനായി പരിഗണിച്ചെങ്കിലും ഒടുവില്‍ രശ്മികയെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ തെലുങ്ക് താരം നാനിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശ്രീ വെങ്കിട ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
story highlights: vijay and prakash raj to join for thalapathy 66