Top

വിക്കി-നയന്‍സ് വിവാഹം; ക്ഷണക്കത്തിനൊപ്പം പ്രത്യേക കോഡ്, അതിഥികള്‍ ഇളം നിറത്തിലുള്ള വസ്ത്രത്തില്‍ എത്തണം

8 Jun 2022 8:33 AM GMT
ഫിൽമി റിപ്പോർട്ടർ

വിക്കി-നയന്‍സ് വിവാഹം; ക്ഷണക്കത്തിനൊപ്പം പ്രത്യേക കോഡ്, അതിഥികള്‍ ഇളം നിറത്തിലുള്ള വസ്ത്രത്തില്‍ എത്തണം
X

നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹത്തിന്റെ പുറത്തുവരുന്ന വിവരങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തിലാണ്. വിവാഹത്തിന്റെ ഡിജിറ്റല്‍ ക്ഷണക്കത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രം ക്ഷണം ലഭിച്ചിട്ടുള്ള ചടങ്ങില്‍ ക്ഷണക്കത്തിനൊപ്പം പ്രത്യേക കോഡ് നമ്പര്‍ നല്‍കി വേണം വിവാഹ ഹാളില്‍ പ്രവേശിക്കാന്‍.

വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവരോട് പരമ്പരാഗത ശൈലിയിലുള്ള ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാബലിപുരത്തെ ഹോട്ടലില്‍ വ്യാഴാഴ്ച രാവിലെ എട്ട് മണിക്കാണ് താരവിവാഹം. വിവാഹ വേദിയിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തമിഴ്നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിനടക്കം സിനിമരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍,വിജയ് സേതുപതി തുടങ്ങി 30 ല്‍അധികം താരങ്ങള്‍ക്ക് ഇതിനോടകം ക്ഷണം ലഭിച്ചിട്ടുണ്ട്. നയതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാനിലെ നായകന്‍ ഷാരൂഖ് ഖാന്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിവാഹം ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്ളിക്‌സിലൂടെ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ ഗൗതം മേനോന്‍ ആയിരിക്കും വിവാഹ ചടങ്ങുകള്‍ സിനിമ സ്‌റ്റൈലില്‍ സംവിധാനം ചെയ്യുക. റെക്കോര്‍ഡ് തുകയ്ക്കാണ് ഒടിടി പ്ലാറ്റ്‌ഫോം അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Story Highlights; Vignesh, nayanthara marriage guests must arrive in light colored clothing with Special code with invitation

Next Story