Top

'അവൾക്ക് ആഹാരം വാരിക്കൊടുക്കുന്നതിലെ സന്തോഷം'; നയൻതാരയ്‌ക്കൊപ്പമുള്ള വീഡിയോയുമായി വിഘ്നേഷ്

ഭക്ഷണം വാരി തരട്ടെ എന്ന ചോദിക്കുമ്പോൾ നയൻതാര ചിരിക്കുന്നതും വീഡിയോയിൽ കാണാം.

24 May 2022 11:51 AM GMT
ഫിൽമി റിപ്പോർട്ടർ

അവൾക്ക് ആഹാരം വാരിക്കൊടുക്കുന്നതിലെ സന്തോഷം; നയൻതാരയ്‌ക്കൊപ്പമുള്ള വീഡിയോയുമായി വിഘ്നേഷ്
X

തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരജോഡിയാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഹിറ്റാകാറുണ്ട്. ഇപ്പോഴിതാ വിഘ്നേഷ് നയൻതാരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.

മഹാബലിപുരത്തെ സീഫുഡ് റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതാണ് വീഡിയോ. ഭക്ഷണം വാരി തരട്ടെ എന്ന ചോദിക്കുമ്പോൾ നയൻതാര ചിരിക്കുന്നതും വീഡിയോയിൽ കാണാം.വിഘ്നേഷ് തന്നെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

'മികച്ച നാടൻ ആഹാരം അവൾക്ക് വാരിക്കൊടുക്കുന്നതിലെ സന്തോഷം' എന്ന കുറിപ്പോടെയാണ് വിഘ്നേഷ് ശിവൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രുചിയേറിയ ഭക്ഷണം ലഭിക്കുന്ന ഇത്തരം ചെറിയ സ്ഥലങ്ങളാണ് തങ്ങൾക്കേറെ പ്രിയപ്പെട്ടത് എന്നും വിഘ്നേഷ് പറയുന്നു.


അതേസമയം നയൻതാരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം ജൂണിൽ നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നെങ്കിലും ഇത് സംബന്ധിച്ച സ്ഥിരീകരണം താരങ്ങളില്‍ നിന്നും ഉണ്ടായിട്ടില്ല. അജിത്ത്- വിഘ്‌നേഷ് ചിത്രത്തിന്റെ ഷൂട്ടിങിന് മുന്‍പ് വിവാഹം നടത്താനാണ് ആലോചിക്കുന്നതാണെന്നാണ് വിവരം. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രണയത്തിലാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയവും നടന്നിരുന്നു.

'കാതുവാക്കുള്ള രണ്ട് കാതല്‍' ആണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. വിജയ് സേതുപതി റാംബോ എന്ന കഥാപാത്രമായും നയന്‍താര കണ്‍മണി എന്ന റോളിലും സാമന്ത ഖദീജ എന്ന റോളിലുമെത്തുന്ന ചിത്രം ട്രയാങ്കിള്‍ ലൗ സ്റ്റോറിയാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

story highlights: vighnesh shares a video of feeding food to nayanthara

Next Story