Top

വിജയ്‌ക്കൊപ്പം സിനിമ ചെയ്യാനൊരുങ്ങി വെട്രിമാരൻ; 'വാടിവാസലി'ന് ശേഷം കഥയുമായി താരത്തിനടുത്തേക്ക്

'വിടുതലൈ' എന്ന ചിത്രമാണ് വെട്രിമാരന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

12 Jun 2022 11:59 AM GMT
ഫിൽമി റിപ്പോർട്ടർ

വിജയ്‌ക്കൊപ്പം സിനിമ ചെയ്യാനൊരുങ്ങി വെട്രിമാരൻ; വാടിവാസലിന് ശേഷം കഥയുമായി താരത്തിനടുത്തേക്ക്
X

സിനിമകളുടെ മികവ് കൊണ്ട് അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടുന്ന സംവിധായകനാണ് വെട്രിമാരൻ. ഇപ്പോഴിതാ അദ്ദേഹം വിജയ്ക്കായി ഒരു കഥ എഴുതുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

'വാടിവാസൽ' എന്ന സൂര്യ ചിത്രത്തിന് ശേഷം വെട്രിമാരൻ പുതിയ കഥ താരത്തോട് പറയുമെന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ താരത്തോട് വെട്രിമാരൻ ഒരു കഥ പറഞ്ഞിരുന്നു. എന്നാൽ ആ ചിത്രം നടന്നില്ല. സംവിധായകനൊപ്പം അഭിനയിക്കാൻ താൻ കാത്തിരിക്കുന്നതായി വിജയ്‍യും പറഞ്ഞിരുന്നു.

നിലവിൽ 'വിടുതലൈ' എന്ന ചിത്രമാണ് വെട്രിമാരന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. സൂരിയും വിജയ് സേതുപതിയുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇളയരാജ ആദ്യമായി വെട്രി മാരാനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'വിടുതലൈ'. വെട്രി മാരന്റെ മുൻ സിനിമകള്‍ക്ക് സ്ഥിരമായി ക്യാമറ കൈകാര്യം ചെയ്ത വെല്‍രാജ് ഛായാഗ്രഹണം നിർവഹിക്കുന്നു.

വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന 'ദളപതി 66'ആണ് വിജയ് യുടേതായി ഒരുങ്ങുന്ന ചിത്രം. സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത്. ഇറട്ടോമാനിയ എന്ന അസുഖബാധിതനായും ഒരു യുവാവിന്റെ വേഷത്തിലും വിജയ് എത്തും.

story highlights: vetrimaran to write a script for vijay

Next Story