Top

സ്റ്റാർഡം പുനർനിർവചിക്കുന്ന താരമാണ് സൂര്യ; പിന്തുണയുമായി വെട്രിമാരൻ

'സൂര്യയ്ക്കും ജയ് ഭീമിന്റെ അണിയറപ്രവർത്തകർക്കുമൊപ്പം', വെട്രിമാരൻ ട്വീറ്റ് ചെയ്തു.

17 Nov 2021 11:26 AM GMT
ഫിൽമി റിപ്പോർട്ടർ

സ്റ്റാർഡം പുനർനിർവചിക്കുന്ന താരമാണ് സൂര്യ; പിന്തുണയുമായി വെട്രിമാരൻ
X

നടൻ സൂര്യയ്ക്ക് നേരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരണവുമായി സംവിധായകൻ വെട്രിമാരൻ. നടന് എല്ലാവിധ പിന്തുണയും നൽകുന്നു എന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചത്.

'ഇരകളുടെ അവസ്ഥ പുറംലോകത്തെ അറിയിക്കുവാനായി സിനിമ ചെയ്യാനുള്ള സംവിധായകൻ ജ്ഞാനവേലിന്റെ സാമൂഹ്യ പ്രതിബദ്ധതയും നീതിക്കുവേണ്ടിയുള്ള സ്‌ക്രീനിലും പുറത്തുമുള്ള സൂര്യയുടെ പരിശ്രമങ്ങളും പ്രചോദനം ഉളവാക്കുന്നതാണ്. നിലവിലെ അവസ്ഥ മാറാൻ ആഗ്രഹിക്കാത്തവരിൽ ഇങ്ങനെയുള്ള സിനിമകൾ അസ്വസ്ഥതയുണ്ടാക്കുന്നത് സ്വാഭാവികമാണ്. അസമത്വത്തെയും അനീതിയെയും കുറിച്ച് സംസാരിക്കുന്ന സിനിമകൾ സാമൂഹ്യനീതിക്കുള്ള ആയുധമാണ്. സൂര്യയ്ക്കും ജയ് ഭീമിന്റെ അണിയറപ്രവർത്തകർക്കുമൊപ്പം', വെട്രിമാരൻ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ജയ് ഭീം' സിനിമയില്‍ തങ്ങളുടെ സമുദായത്തിലുള്ളവരെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചുകൊണ്ട് വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ സൂര്യയ്‌ക്കെതിരെ രംഗത്ത് വന്നത്. സിനിമയുടെ അണിയറപ്രവർത്തകർ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്.

1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം. ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനത്തെക്കുറിച്ചാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. അഭിഭാഷക വേഷത്തിലാണ് ചിത്രത്തില്‍ സൂര്യ അഭിനയിച്ചത്.

സൂര്യയുടെ ബാനറായ ടു ഡി എന്റര്‍ടയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മണികണ്ഠനാണ് രചന. മണികണ്ഠന്‍ ചിത്രത്തില്‍ പ്രധാന കഥാപ്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജാണ് മറ്റൊരു പ്രമുഖ താരം. മലയാളത്തില്‍ നിന്ന് രജിഷയും ലിജോമോള്‍ ജോസും താര നിരയിലുണ്ട്. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, ആക്ഷന്‍ കോറിയോഗ്രാഫി അന്‍ബറിബ്. വസ്ത്രലങ്കാരം പൂര്‍ണിമ രാമസ്വാമി.

Next Story