അജിത്തും വിജയ്യും കേന്ദ്ര കഥാപാത്രങ്ങളായി 'മങ്കാത്ത 2'; പ്രതികരണവുമായി വെങ്കട് പ്രഭു
അജിത്തിനോടോ വിജയ്യോടോ ഇത്തരമൊരു കഥയെക്കുറിച്ച് പറഞ്ഞിട്ടുമില്ലെന്ന് വെങ്കട് പ്രഭു പറഞ്ഞു
6 May 2022 7:27 AM GMT
ഫിൽമി റിപ്പോർട്ടർ

വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ റിലീസ് ചെയ്തു മികച്ച വിജയം കരസ്ഥമാക്കിയ ചിത്രമായിരുന്നു 'മങ്കാത്ത'. അജിത്തിനൊപ്പം വിജയ്യും കേന്ദ്ര കഥാപാത്രമായി സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ട്. ഇപ്പോഴിതാ വാർത്തയോട് പ്രതികരിക്കുകയാണ് വെങ്കട് പ്രഭു.
മങ്കാത്ത 2വിനെക്കുറിച്ച് ഒരു കോളേജ് പരിപാടിയ്ക്കിടയിൽ ചോദ്യം വന്നു. അജിത്തിനെയും വിജയ്യെയും വെച്ച് ഒരു സിനിമ മനസ്സിൽ ഉണ്ടെന്ന് താൻ പറഞ്ഞു. എന്നാൽ അത്തരമൊരു സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങിയിട്ടില്ല. അജിത്തിനോടോ വിജയ്യോടോ ഇത്തരമൊരു കഥയെക്കുറിച്ച് പറഞ്ഞിട്ടുമില്ലെന്ന് വെങ്കട് പ്രഭു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2011ൽ പുറത്തിറങ്ങിയ ചിത്രമാണ് 'മങ്കാത്ത'. അജിത്തിന്റെ 50ാം സിനിമയായി ഒരുങ്ങിയ മങ്കാത്തയിൽ നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രമായാണ് താരമെത്തിയത്. അർജുൻ, തൃഷ, റായ് ലക്ഷ്മി, ആൻഡ്രിയ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
story highlights: venkat prabhu comments about the rumours on mankatha 2 starring ajith and vijay