Top

'ഞാന്‍ വാശിയോടെയാണ് അഭിനയിച്ചത്'; 'വിക്ര'മിലെ ഏജന്റ് ടീന

തിയേറ്ററുകളില്‍ വലിയ കയ്യടി നേടിയ ടീനയെ അവതരിപ്പിച്ചത് വാസന്തിയാണ്

7 Jun 2022 5:25 PM GMT
ഫിൽമി റിപ്പോർട്ടർ

ഞാന്‍ വാശിയോടെയാണ് അഭിനയിച്ചത്; വിക്രമിലെ ഏജന്റ് ടീന
X

കമല്‍ ഹാസന്‍ ചിത്രം 'വിക്ര'മില്‍ സസ്‌പെന്‍സ് നിറച്ചൊരു കഥപാത്രമായിരുന്നു ഏജന്റ് ടീന. തിയേറ്ററുകളില്‍ വലിയ കയ്യടി നേടിയ ടീനയെ അവതരിപ്പിച്ചത് വാസന്തിയാണ്. 1996ല്‍ പുറത്തിറങ്ങിയ 'അവ്വൈ ഷണ്‍മുഖി'യില്‍ കമല്‍ഹാസനൊപ്പം പശ്ചാത്തല നര്‍ത്തകരില്‍ ഒരാളായിരുന്നു വാസന്തി. 26 വര്‍ഷങ്ങള്‍ക്കിപ്പുറം അതേ നടന്റെ കൂടെ സ്‌ക്രീന്‍ പങ്കിടുമ്പോള്‍ തന്റെ മുഖം കാണുമ്പോള്‍ പ്രേക്ഷകര്‍ കയ്യടിക്കുന്ന നരു ദിവസം വരുമെന്ന് കരുതിയില്ലെന്ന് വാസന്തി പറയുന്നു.

തന്റെ ആദ്യ ഷോട്ട് ഫഹദ് ഫാസിലിനൊപ്പമായിരുന്നുവെന്നും രണ്ട് മൂന്ന് ടേക്ക് എടുത്തിട്ടും ശരിയാകാതെ വന്നപ്പോള്‍ പരിഭ്രമിച്ച തന്നെ ഫഹദ് സാഹായിച്ചുവെന്നും വാസന്തി പറഞ്ഞു. പതിനാറ് ദിവസമാണ് വിക്രമിന് വേണ്ടി ചെലവഴിച്ചത്. ആക്ഷന്‍ രംഗം മൂന്ന് ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. സംഘട്ടനരംഗങ്ങള്‍ ഒരുക്കിയ അന്‍പ് അറിവ് മാസ്റ്ററെ എത്ര പ്രശംസിച്ചാലും മതിയാകില്ല. എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടണമെന്ന വാശിയിലാണ് ഞാന്‍ അഭിനയിച്ചതെന്നും നടി കൂട്ടിച്ചേര്‍ത്തു.

ആക്ഷന്‍ രംഗങ്ങളുടെ റഫ് കട്ട് കണ്ടപ്പോള്‍ കമല്‍ ഹാസന്‍ തന്നെ അഭിനന്ദിച്ചുവെന്ന് വാസന്തി പറഞ്ഞു. അദ്ദേഹത്തിനോട് കൈ കൂപ്പി നന്ദി പറഞ്ഞുവെന്നും ഇപ്പോഴും അതോര്‍ക്കുമ്പോള്‍ വല്ലാത്ത ആവേശമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം 'വിക്രം' 200 ക്ലബ്ബിലേക്ക് കടക്കുകയാണ്. ചിത്രം എല്ലാ കോണുകളില്‍ നിന്നും മികച്ച പ്രതികരണം നേടുന്നുണ്ട്. കമല്‍ ഹാസന്റെ അഴിഞ്ഞാട്ടം എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരുടെ പ്രകടനങ്ങള്‍ക്കും മികച്ച അഭിപ്രായം നേടുന്നുണ്ട്. ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ മികവിന് എല്ലാ കോണുകളില്‍ നിന്നും മികച്ച പ്രതികരണം നേടുന്നത്.ഫഹദിന് പുറമെ മറ്റ് മലയാളി താരങ്ങളും ചിത്രത്തിലുണ്ട്. കാളിദാസ് ജയറാം, നരേന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് വിക്രമിലെ മറ്റു മലയാളി താരങ്ങള്‍. ഒപ്പം അതിഥി വേഷത്തില്‍ സൂര്യയും എത്തുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Story Highlights; Vasanthi as agent Teena in vikram about the character

Next Story