'വലിമൈ'യുടെ കേരളത്തിലെ റിസര്‍വേഷന്‍ നാളെ മുതല്‍
ചിത്രം 24ന് തിയേറ്ററുകളില്‍ എത്തും
20 Feb 2022 11:19 AM GMT
ഫിൽമി റിപ്പോർട്ടർ

അജിത് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'വലിമൈ'യുടെ കേരളത്തിലെ റിസര്‍വേഷന്‍ തിയതി പുറത്ത്. നാളെ മുതല്‍ റിസര്‍വേഷന്‍ ആരംഭിക്കും. ചിത്രം 24ന് തിയേറ്ററുകളില്‍ എത്തും.
പ്രി റിലീസ് ബിസിനസ് മാത്രമായി 300കോടി വലിമൈ നേടി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തവന്നിരുന്നു. റെക്കോര്‍ഡ് സ്ക്രീനുകളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തമിഴ് നാട്ടില്‍ 90 ശതമാനം തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
'നേര്‍ക്കൊണ്ട പാര്‍വൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഈശ്വരമൂര്‍ത്തി ഐ പി എസ് എന്ന കഥാപാത്രമായാണ് അജിത്ത് എത്തുന്നത്. തമിഴിന് പുറമെ ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
അജിത്തിന് പുറമെ ഹുമ ഖുറേഷി, കാര്‍ത്തികേയ, യോഗി ബാബു, തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ വലിമൈ ബോണി കപൂറാണ് നിര്‍മ്മിക്കുന്നത്. സംഗീതം യുവന് ശങ്കര്‍ രാജാ, ഛായാഗ്രാഹണം നീരവ് ഷാ. ഹൈദരബാദിലായിരുന്നു സിനിമയുടെ ചിത്രീകരണം.
Story Highlights; Valimai's reservation in Kerala from tomorrow