Top

'വലിമൈ' മുതൽ 'ബീസ്റ്റ്' വരെ; ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കോളിവുഡിനെ കാത്തിരിക്കുന്ന ബ്ലോക്ക്ബസ്റ്ററുകൾ

പൊങ്കൽ റിലീസായി പ്രഖ്യാപിച്ച് പിന്നീട് മാറ്റി വച്ച അജിത് ചിത്രം വാലിമൈ മുതൽ കോളിവുഡിൽ റിലീസാകാൻ ചിത്രങ്ങൾ ബാക്കിയാണ്

31 Jan 2022 10:54 AM GMT
ഫിൽമി റിപ്പോർട്ടർ

വലിമൈ മുതൽ ബീസ്റ്റ് വരെ; ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കോളിവുഡിനെ കാത്തിരിക്കുന്ന ബ്ലോക്ക്ബസ്റ്ററുകൾ
X

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ജനുവരി ആദ്യ വാരം മുതൽ ഇന്ത്യയിൽ പലയിടത്തും സിനിമ തീയേറ്ററുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ചെറിയ ഇളവുകൾ ലഭിച്ചതോടെ തെന്നിന്ത്യയിൽ തീയേറ്റർ റിലീസുകൾ ഉണ്ടാകും. മാറ്റിവച്ച പല സിനിമകളും, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി തീയേറ്ററുകളിൽ ഇടം പിടിക്കും. പൊങ്കൽ റിലീസായി പ്രഖ്യാപിച്ച് പിന്നീട് മാറ്റി വച്ച അജിത് ചിത്രം വാലിമൈ മുതൽ കോളിവുഡിൽ റിലീസാകാൻ ചിത്രങ്ങൾ ബാക്കിയാണ്.

ജനുവരി 26 ന് റിലീസ് മാറ്റിവച്ച വിശാലിന്റെ 'വീരമേ വാഗൈ സൂടും' ആണ് റിലീസ് തീയതി പ്രഖ്യാപിച്ച ആദ്യത്തെ സൂപ്പർതാര ചിത്രം. ഫെബ്രുവരി നാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. അതോടൊപ്പം ഹോളിവുഡ് ചിത്രം 'വിവിഎസ്' ഫെബ്രുവരി 4 ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. വിജയ് സേതുപതി നായകനാകുന്ന 'കടസി വിവസായി', വിഷ്ണു വിശാലിന്റെ 'എഫ്.ഐ.ആർ' തുടങ്ങിയ ചിത്രങ്ങൾ ഫെബ്രുവരി 11 ന് പ്രദർശനത്തിനെത്തും.


തല ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം 'വലിമൈ' ഫെബ്രുവരി 24 ന് റിലീസ് ചെയ്യും എന്നാണ് അവസാനം ലഭിക്കുന്ന വിവരം. സൂര്യയുടെ 'എതിർക്കും തുനിന്ദവൻ' മാർച്ച് 11 നോ 18 നോ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. എസ്എസ് രാജമൗലിയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം 'ആർആർആർ' മാർച്ച് 18നോ 25നോ പ്രദർശനത്തിനെത്തുമെന്നാണ് വിവരം.


ശിവകാർത്തികേയൻ നായകനാകുന്ന ചിത്രം 'ഡോൺ' ആണ് മാർച്ച് 25ന് റിലീസ് ചെയ്യാനിരിക്കുന്ന മറ്റൊരു ചിത്രം. വിജയ്‌യുടെ 'ബീസ്റ്റും' യഷിന്റെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമായ 'കെജിഎഫ്: രണ്ടാം ഭാഗ'വും ഏപ്രിൽ 14-ന് തീയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കാർത്തി നായകനാകുന്ന 'വിരുമൻ' മെയ് മാസത്തിലോ ജൂൺ ആദ്യത്തിലോ റിലീസ് ചെയ്‌തേക്കും.



Next Story