Top

60 ലക്ഷം കാഴ്ചക്കാരുമായി 'നാങ്ക വേറെ മാരി'; യൂട്യൂബിൽ തരംഗമായി 'വലിമൈ' ലിറിക് വീഡിയോ

റിലീസ് ചെയ്തു 15 മണിക്കൂറുകൾ പിന്നിടുമ്പോൾ ഗാനം 60 ലക്ഷത്തിന് മുകളിൽ കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു.

3 Aug 2021 9:05 AM GMT
ഫിൽമി റിപ്പോർട്ടർ

60 ലക്ഷം കാഴ്ചക്കാരുമായി നാങ്ക വേറെ മാരി; യൂട്യൂബിൽ തരംഗമായി വലിമൈ ലിറിക് വീഡിയോ
X




അജിത് കുമാർ നായകനാകുന്ന പുതിയ ചിത്രം വലിമൈയിലെ നാങ്ക വേറെ മാരി എന്ന ലിറിക്കൽ ഗാനം കഴിഞ്ഞ ദിവസം രാത്രി റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ വീഡിയോ യൂട്യൂബിൽ തരംഗമായിരിക്കുകയാണ്. റിലീസ് ചെയ്തു 15 മണിക്കൂറുകൾ പിന്നിടുമ്പോൾ ഗാനം 60 ലക്ഷത്തിന് മുകളിൽ കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. യൂട്യൂബിലെ ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനവും ഗാനം നേടി.
വിഘ്നേഷ് ശിവൻ എഴുതി യുവൻ ശങ്കർ രാജാ ഈണം നല്കി,യുവൻ ശങ്കർ രാജാ,അനുരാഗ് കുൽക്കർണി എന്നിവർ ആലപിച്ച " നാങ്ക വേറെ മാരി " എന്ന ഗാനമാണ് പുറത്തു വിട്ടത്. 'നേര്‍ക്കൊണ്ട പാര്‍വൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഈശ്വരമൂര്‍ത്തി ഐ പി എസ് ഓഫീസറായിട്ടാണ് അജിത് എത്തുന്നത്.
കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് വലിമൈ. റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ വലിമൈ ബോണി കപൂറാണ് നിര്‍മിക്കുന്നത്. സംഗീതം- യുവന്‍ ശങ്കര്‍ രാജാ, ഛായാഗ്രാഹണം- നീരവ് ഷാ. ഹൈദരബാദിലായിരുന്നു സിനിമയുടെ ചിത്രീകരണം.




Next Story