Top

'വലിമൈ' ക്ലൈമാക്‌സ് ജാക്കി ചാന്‍ ചിത്രത്തിന്റെ കോപ്പിയോ?

'ന്യു പൊലീസ് സ്റ്റോറി' എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സുമായി വലിമൈക്ക് സാമ്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍

5 March 2022 2:40 PM GMT
ഫിൽമി റിപ്പോർട്ടർ

വലിമൈ ക്ലൈമാക്‌സ് ജാക്കി ചാന്‍ ചിത്രത്തിന്റെ കോപ്പിയോ?
X

അജിത്ത് കേന്ദ്രകഥാപാത്രമായെത്തിയ 'വലിമൈ' മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ ക്ലൈമാക്‌സിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ജാക്കി ചാന്റെ 'ന്യു പൊലീസ് സ്റ്റോറി' എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സുമായി വലിമൈക്ക് സാമ്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

ഫെബ്രുവരി 24നാണ് വിലമൈ പ്രദര്‍ശനത്തിന് എത്തിയത്. 127 കോടിയാണ് ഇതുവരെ ആഗോള തലത്തില്‍ ചിത്രം നേടിയിരിക്കുന്നത്. തമിഴ് നാട്ടില്‍ മാത്രം 76 കോടി കളക്ട് ചെയ്യാന്‍ ചിത്രത്തിനായി. മികച്ച ഓപ്പണിംഗ് കളക്ഷന്‍ ചിത്രം നേടി. മൂന്ന് ദിവസംകൊണ്ട് 100 കോട് ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു.

നേര്‍ക്കൊണ്ട പാര്‍വൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അര്‍ജുന്‍ എന്ന പൊലീസ് ഓഫീസറുടെ റോളിലാണ് അജിത് കുമാര്‍ എത്തുന്നത്. ചെന്നൈ നഗരത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളും അതിനൊരു അറുതി വരുത്താനുള്ള പൊലീസിന്റെ ശ്രമങ്ങളുമാണ് സിനിമ പറയുന്നത്.കാര്‍, ബൈക്ക്, ചേസുകള്‍, മികച്ച സംഘട്ടന രംഗങ്ങള്‍ എന്നിവ കൊണ്ട് സമ്പന്നമാണ് സിനിമ.

2004ലാണ് ജാക്കി ചാന്‍ ചിത്രം 'ന്യൂ പൊലീസ് സ്റ്റോറി' പുറത്തിറങ്ങിയത്. ചേസിങും ഫയറിങും ഒക്കെയുള്ള ത്രില്ലര്‍ ചിത്രമാണ്. ഒരു റോബറിയും അതിന് പിന്നാലെയുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ.

Story Highlights; 'Valimai' climax Jackie Chan movie copy?

Next Story