Top

തമിഴ്‌നാട്ടില്‍ മാത്രം 1000 സ്ക്രീനുകള്‍; റെക്കോര്‍ഡിട്ട് അജിത്തിന്റെ 'വലിമൈ'

ചിത്രം നാളെ തിയേറ്ററുകളിലെത്തും

23 Feb 2022 11:13 AM GMT
ഫിൽമി റിപ്പോർട്ടർ

തമിഴ്‌നാട്ടില്‍ മാത്രം 1000 സ്ക്രീനുകള്‍; റെക്കോര്‍ഡിട്ട് അജിത്തിന്റെ വലിമൈ
X

തമിഴ്‌നാട്ടില്‍ ബിഗ് റിലീസിനൊരുങ്ങി അജിത്ത് ചിത്രം 'വലിമൈ'. തമിഴ്‌നാട്ടില്‍ മാത്രം 1000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. തമിഴ്‌നാട്ടില്‍ ഇത്രയധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ ചിത്രമാണ് വലിമൈ. ടിക്കറ്റിന്റെ ആവശ്യം അനുസരിച്ച് സ്‌ക്രീനുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകും. അജിത്തിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസാണ് വലിമൈ. ചിത്രം നാളെ തിയേറ്ററുകളിലെത്തും.

കേരളത്തിലും ചിത്രം റിലീസിനെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം കേരളത്തില്‍ ആരംഭിച്ച അഡ്വാന്‍സ് ബുക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രി റിലീസ് ബിസിനസ് മാത്രമായി 300 കോടി വലിമൈ നേടിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

'നേര്‍ക്കൊണ്ട പാര്‍വൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഈശ്വരമൂര്‍ത്തി ഐ പി എസ് എന്ന കഥാപാത്രമായാണ് അജിത്ത് എത്തുന്നത്. തമിഴിന് പുറമെ ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

അജിത്തിന് പുറമെ ഹുമ ഖുറേഷി, കാര്‍ത്തികേയ, യോഗി ബാബു, തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ വലിമൈ ബോണി കപൂറാണ് നിര്‍മ്മിക്കുന്നത്. സംഗീതം യുവന്‍ ശങ്കര്‍ രാജാ, ഛായാഗ്രാഹണം നീരവ് ഷാ. ഹൈദരബാദിലായിരുന്നു സിനിമയുടെ ചിത്രീകരണം.

Story Highlights; Valimai becomes the first film to release with more than 1000 screens occupancy in Tamil Nadu

Next Story