Top

'രണ്ടാം ഷെഡ്യൂൾ കഴിഞ്ഞു, ഫഹദിന്റെയും കീർത്തിയുടെയും ഡേറ്റ് കിട്ടിയാൽ ബാക്കി'; 'മാമന്നൻ' വിശേഷങ്ങളുമായി ഉദയനിധി

'മാമന്നനി'ൽ പ്രതിനായക വേഷമാണ് ഫഹദ് അവതരിപ്പിക്കുന്നത്.

24 Jun 2022 10:56 AM GMT
ഫിൽമി റിപ്പോർട്ടർ

രണ്ടാം ഷെഡ്യൂൾ കഴിഞ്ഞു, ഫഹദിന്റെയും കീർത്തിയുടെയും ഡേറ്റ് കിട്ടിയാൽ ബാക്കി; മാമന്നൻ വിശേഷങ്ങളുമായി ഉദയനിധി
X

മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'മാമന്ന'ന്റെ രണ്ടാം ഷെഡ്യൂൾ പൂർത്തിയായി. ഉദയനിധി സ്റ്റാലിൻ ആണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സെറ്റിലെ ആഘോഷത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

'രണ്ടാം ഷെഡ്യൂൾ അവസാനിച്ചു. കീർത്തി സുരേഷും ഫഹദും ഡേറ്റ് തന്നാൽ മാത്രമേ അവസാന ഷെഡ്യൂൾ നടക്കുകയുള്ളൂ. എല്ലാ ടോർച്ചറിനും മാരി സെൽവരാജിനോട് ക്ഷമ ചോദിക്കുന്നു', ഉദയനിധി ട്വീറ്റ് ചെയ്തു.

'മാമന്നൻ' ഒരു നടനെന്ന നിലയിൽ തന്റെ അവസാന ചിത്രമായിരിക്കുമെന്ന് ഉദയനിധി സ്റ്റാലിൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശേഷം താൻ രാഷ്ട്രീയത്തിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് താരം വ്യക്തമാക്കുന്നത്. ഇപ്പോൾ തമിഴ്‌നാട്ടിലെ എംഎൽഎമാരിൽ ഒരാളാണ് ഉദയനിധി സ്റ്റാലിൻ.

'മാമന്നനി'ൽ പ്രതിനായക വേഷമാണ് ഫഹദ് അവതരിപ്പിക്കുന്നത്. രാഷ്ട്രീയക്കാരനായി എത്തുന്ന നടന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വടിവേലുവും ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഉദയനിധിയുടെ പിതാവിന്റെ വേഷത്തിലാകും വടിവേലു എത്തുക.

story highlights: udhayanidhi stalin, fahad faasil, maari selvaraj movie maamannan second schedule completed

Next Story