Top

വിക്രമും മകൻ ധ്രുവും ഒന്നിക്കുന്ന ചിയാൻ 60; ടൈറ്റിൽ 20ന് എത്തും

ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലറാണ് ചിയാൻ 60.

15 Aug 2021 2:03 PM GMT
ഫിൽമി റിപ്പോർട്ടർ

വിക്രമും മകൻ ധ്രുവും ഒന്നിക്കുന്ന ചിയാൻ 60; ടൈറ്റിൽ 20ന് എത്തും
X


തെന്നിന്ത്യൻ സിനിമ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പർതാരം വിക്രമും മകൻ ധ്രുവ് വിക്രമും ഒന്നിക്കുന്ന ചിയാൻ 60. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഈ മാസം 20ന് റിലീസ് ചെയ്യും. സംവിധായകൻ കാർത്തിക് സുബ്ബരാജാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലറാണ് ചിയാൻ 60. ചിത്രത്തിൽ വിക്രമനും ധ്രുവിനും പുറമെ സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ തുടങ്ങിയവർ മറ്റ് പ്രധന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ആദ്യം സംഗീത സംവിധായകനായി അനിരുദ്ധിനെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് സന്തോഷ് നാരായണനെ തീരുമാനിക്കുകയായിരുന്നു.ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ലളിത് കുമാര്‍ ആണ്.
അതേസമയം അജയ് ഗനാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയുടെ അവസാന ഷെഡ്യൂള്‍ ചിത്രീകരണത്തിനായി വിക്രം കൊല്‍ക്കത്തയിലേക്ക് തിരിക്കുകയാണ്. എ ആര്‍ റഹ്‌മനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. അടുത്ത വര്‍ഷം തുടക്കത്തില്‍ ചിത്രം റിലീസ് ചെയ്യാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്.


Next Story