Top

ഡ്രോപ്പ് ചെയ്തിട്ടില്ല; വിശാലിന്റെ 'തുപ്പറിവാളൻ 2' 2022ൽ തുടങ്ങും

വിശാൽ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

6 Dec 2021 2:09 PM GMT
ജോയേല്‍ സ്റ്റാലിന്‍

ഡ്രോപ്പ് ചെയ്തിട്ടില്ല; വിശാലിന്റെ തുപ്പറിവാളൻ 2 2022ൽ തുടങ്ങും
X

വിശാൽ നായകനാകുന്ന 'തുപ്പറിവാളൻ 2'ന്റെ ചിത്രീകരണം 2022 ഏപ്രിൽ ആരംഭിക്കും. വിശാൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്.

വിശാലിനെ നായകനാക്കി മിഷ്‌കിന്‍ 2017ല്‍ സംവിധാനം ചെയ്ത തുപ്പറിവാളന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് തുപ്പറിവാളന്‍ 2. സിനിമയുടെ ചിത്രീകരണം ലണ്ടനിൽ ആയിരിക്കും. കനിയന്‍ പൂങ്കുണ്ട്രന്‍ എന്ന പ്രൈവറ്റ് ഇൻവെസ്റിഗേറ്റർ ആയാണ് എത്തുന്നത്.

വിശാൽ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ മിഷ്‌കിന്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ സിനിമയുടെ ബജറ്റിനെ ചൊല്ലി വിശാലും മിഷ്‌കിനും അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. തുടർന്നാണ് വിശാൽ സംവിധായകന്റെ തൊപ്പി അണിയാൻ തീരുമാനമായത്.

വിശാലിന് പുറമെ പ്രസന്ന, റഹ്മാൻ, മുന്ന സൈമൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇളയരാജയാണ് സംഗീതം ഒരുക്കുന്നത്.


Next Story