Top

'ജെന്റിൽമാൻ 2' കലാസംവിധായകരായി തോട്ടാ ധരണിയും മകളും; ചിത്രീകരണം ഓഗസ്റ്റില്‍

'ജെന്റിൽമാൻ' ആദ്യഭാഗത്തിന്റെയും കലാസംവിധായകൻ അദ്ദേഹമായിരുന്നു.

23 Jun 2022 1:46 PM GMT
ഫിൽമി റിപ്പോർട്ടർ

ജെന്റിൽമാൻ 2 കലാസംവിധായകരായി തോട്ടാ ധരണിയും മകളും; ചിത്രീകരണം ഓഗസ്റ്റില്‍
X

തമിഴ് ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 1993ൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു 'ജെന്റിൽമാൻ'. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി നിർമ്മാതാവ് കെ ടി കുഞ്ഞുമോൻ അറിയിച്ചിരുന്നു. ഇപ്പോഴിതാ കലാസംവിധായകരായി തോട്ടാ ധരണിയുടേയും അദ്ദേഹത്തിന്റെ മകൾ രോഹിണി ധരണിയും സിനിമയുടെ ഭാഗമാകും എന്ന് അറിയിച്ചിരിക്കുകയാണ് നിർമ്മാതാവ്.

തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ കലാസംവിധായകനാണ് തോട്ടാ ധരണി. 'ജെന്റിൽമാൻ' ആദ്യഭാഗത്തിന്റെയും കലാസംവിധായകൻ അദ്ദേഹമായിരുന്നു. മണിരത്നം സംവിധാനം ചെയ്യുന്ന 'പൊന്നിയിൻ സെൽവ'നാണ് അദ്ദേഹം ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചിത്രം.


സംഗീത സംവിധായകനായി കീരവാണി, നായികമാരായി നയൻതാരാ ചക്രവർത്തി, പ്രിയാ ലാൽ എന്നിവരുടെ പേരുകൾ നേരത്തെ തന്നെ കെ ടി കുഞ്ഞുമോൻ പ്രഖ്യാപിച്ചിരുന്നു. തമിഴിൽ വൻ വിജയം തീർത്ത ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തു വരുമ്പോൾ ഏറെ പ്രതീക്ഷയും ഒപ്പം ആശങ്കയും പ്രേക്ഷകർ പ്രകടിപ്പിക്കുന്നുണ്ട്. രണ്ടാം ഭാഗത്തിൽ ആരായിരിക്കും നായകൻ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. വരും ദിവസങ്ങളിൽ ഇതും പ്രഖ്യാപിച്ചേക്കും.

story highlights: thotta dharani and his daughter to be the art directors of gentleman 2

Next Story