Top

'രജനികാന്തിന്റെ മകൾ എന്നതല്ല അവളെ ഇഷ്ടപ്പെടാൻ കാരണം'; അന്ന് ധനുഷ് പറഞ്ഞത്

കാതൽ കൊണ്ടേൻ' എന്ന ചിത്രത്തിന്റെ റിലീസ് ദിവസമാണ് ഐശ്വര്യയെ ആദ്യമായി കാണുന്നത്

18 Jan 2022 6:39 AM GMT
ഫിൽമി റിപ്പോർട്ടർ

രജനികാന്തിന്റെ മകൾ എന്നതല്ല അവളെ ഇഷ്ടപ്പെടാൻ കാരണം; അന്ന് ധനുഷ് പറഞ്ഞത്
X

ധനുഷും ഐശ്വര്യയും വിവാഹമോചിതരാകുന്നു എന്ന വാർത്ത അല്പ്പം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. പിരിയുന്ന വിവരം ഇരുവരും സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. ഇപ്പോൾ ധനുഷ് ഐശ്വര്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. രജനികാന്തിന്റെ മകൾ എന്നതല്ല ഐശ്വര്യയെ ഇഷ്ടപ്പെടാൻ കാരണം, ലാളിത്യമാണ്. രജനികാന്തിനെക്കാൾ നൂറ് മടങ്ങ് ലാളിത്യമുള്ളവളാണ് ഐശ്വര്യ എന്നും ധനുഷ് പറയുന്നു.

ഒരു അഭിമുഖത്തിൽ രജനികാന്തിന്റെ മകൾ ആയതുകൊണ്ടാണോ ഐശ്വര്യയെ സ്‌നേഹിച്ചത് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് ധനുഷ് ഇക്കാര്യം പറഞ്ഞത്. 'ഞാൻ അവളെ അങ്ങനെ കണ്ടിട്ടില്ല. അവളുടെ ലാളിത്യം എനിക്കിഷ്ടമാണ്. അവളുടെ അച്ഛാൻ സിംപിൾ ആണെന്ന് എല്ലാവർക്കും അറിയാം. അങ്ങനെ തോന്നുന്നവർ ഐശ്വര്യയെ കാണണം. അവൾ അച്ഛനേക്കാൾ നൂറ് മടങ്ങ് സിംപിൾ ആണ്. ഐശ്വര്യ എല്ലാവരോടും ഒരുപോലെയാണ്.' ധനുഷ് പറഞ്ഞു.

'കാതൽ കൊണ്ടേൻ' എന്ന ചിത്രത്തിന്റെ റിലീസ് ദിവസമാണ് അവളെ ആദ്യമായി കാണുന്നത്. സിനിമയുടെ പ്രദർശനം കഴിഞ്ഞിറങ്ങിയപ്പോൾ തീയേറ്റർ ഉടമയാണ് രജനികാന്തിന്റെ മകൾ ആണെന്ന് പറഞ്ഞ് എനിക്ക് പരിചയപ്പെടുത്തി തന്നു. പിറ്റേദിവസം ഐശ്വര്യ എനിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് പൂക്കളുടെ ഒരു ബൊക്കെ സമ്മാനിച്ചു. സിനിമ നന്നായിട്ടുണ്ടെന്നും എന്താവശ്യത്തിനും സമീപിക്കണമെന്നും പറയുകയായിരുന്നു' ധനുഷ് കൂട്ടിച്ചേർത്തു.

ഇന്നലെയാണ് ഭാര്യാഭർത്താക്കന്മാർ എന്ന നിലയിൽ പിരിയുകയാണെന്ന് ഇരുവരും അറിയിച്ചത്. 'മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും സുഹൃത്തുക്കളും പങ്കാളികളുമായി 18 വർഷത്തെ ഞങ്ങളുടെ ഒരുമിച്ചുനിൽക്കൽ, വളർച്ചയുടെയും മനസിലാക്കലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു അത്. ഇന്ന് ഞങ്ങളുടെ വഴികൾ പിരിയുന്നിടത്ത് നിൽക്കുകയാണ്. വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ നന്മയ്ക്കും സ്വയം മനസിലാകാലിനും വേണ്ടി സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും വേർപിരിയുകയാണ്. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കുകയും ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത ഞങ്ങൾക്ക് ദയവായി നൽകണം.' -ഇരുവരും കുറിച്ചു.

Next Story