Top

തിയേറ്ററുകൾക്ക് നൂറ് ശതമാനം പ്രവേശനാനുമതി നൽകി തമിഴ്നാട് സർക്കാർ

അജിത്, സൂര്യ തുടങ്ങിയ സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ റിലീസ് കാത്തിരിക്കുകയാണ്.

12 Feb 2022 12:27 PM GMT
ജോയേല്‍ സ്റ്റാലിന്‍

തിയേറ്ററുകൾക്ക് നൂറ് ശതമാനം പ്രവേശനാനുമതി നൽകി തമിഴ്നാട് സർക്കാർ
X

കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ തിയേറ്ററുകൾക്ക് നൂറ് ശതമാനം പ്രവേശനാനുമതി നൽകി തമിഴ്നാട് സർക്കാർ. ഫെബ്രുവരി 16 മുതലാണ് തിയേറ്ററുകളിലേക്ക് പ്രവേശനാനുമതി നൽകിയിരിക്കുന്നത്. ഇന്ന് ചേർന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആണ് ഇക്കാര്യം അറിയിച്ചത്.

തിയേറ്ററുകൾക്ക് പുറമെ കിൻഡർഗാർഡൻ, റെസ്റ്റോറന്റുകൾ, ടെക്സ്റ്റൈൽ ഷോപ്പുകൾ, ജിമ്മുകൾ തുടങ്ങിയവയ്ക്കും നൂറ് ശതമാനം പ്രവേശനാനുമതി നൽകിയിട്ടുണ്ട്. വിവാഹങ്ങളിൽ 200 പേർക്കും മരണ ചടങ്ങുകൾക്ക് 100 പേർക്കും പങ്കെടുക്കാനുള്ള അനുമതിയും സർക്കാർ നൽകി. എന്നാൽ സാമൂഹിക- സാംസ്കാരിക പരിപാടികൾക്ക് നിരോധനം തുടരും.

അതേസമയം അജിത്, സൂര്യ തുടങ്ങിയ സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ റിലീസ് കാത്തിരിക്കുകയാണ്. അജിത്തിന്റെ 'വലിമൈ' ഈ മാസം 24നാണ് റിലീസ് ചെയ്യുന്നത്. 'നേര്‍ക്കൊണ്ട പാര്‍വൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഈശ്വരമൂര്‍ത്തി ഐ പി എസ് ഓഫീസറായിട്ടാണ് അജിത് എത്തുന്നത്. പ്രഖ്യാപന സമയം മുതൽ സിനിമയ്ക്ക് വലിയ രീതിയിലുള്ള ഹൈപ്പ് തന്നെയുണ്ട്. റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ വലിമൈ ബോണി കപൂറാണ് നിര്‍മിക്കുന്നത്.

സൂര്യ നായകനാകുന്ന 'എതർക്കും തുനിന്തവൻ' മാർച്ച് 10ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം പാൻ ഇന്ത്യൻ ലെവലിലാണ് റിലീസ് ചെയ്യുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രമെത്തും. നേരത്തെ റിലീസ് ചെയ്ത സിനിമയിലെ ഗാനങ്ങൾക്കും ടീസറിനും സമൂഹ മാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക. സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

Next Story

Popular Stories