Top

കെജിഎഫിന് ശേഷം അടുത്ത ബ്രഹ്മാണ്ഡ ചിത്രം'കണ്ഠാര'; നിർമ്മാണം ഹോംബാലെ ഫിലിംസ്

കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടിയാണ് നായകനായി എത്തുന്നത്

15 April 2022 11:29 AM GMT
ഫിൽമി റിപ്പോർട്ടർ

കെജിഎഫിന് ശേഷം അടുത്ത ബ്രഹ്മാണ്ഡ ചിത്രംകണ്ഠാര; നിർമ്മാണം ഹോംബാലെ ഫിലിംസ്
X

'കെ.ജി.എഫ് ചാപ്റ്റർ 2' റീലീസ് ചെയ്ത് 24 മണിക്കൂറുകൾ പിന്നിടുമ്പോൾ മികച്ച ബോക്സോഫീസ് കളക്ഷൻ നേടി മുന്നേറുകയാണ്. എന്നാൽ ഇതിനിടെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിന് കൂടി തുടക്കം കുറിക്കുകയാണ് കന്നഡ സിനിമ. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിര​ഗണ്ടൂർ നിർമിക്കുന്ന കണ്ഠാരയുടെ ടീസറാണ് ഇപ്പോൾ ചർച്ചയാകുന്നത്. കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടിയാണ് നായകനായി എത്തുന്നത്.

ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത്. തമിഴ് നടൻ കിഷോർ, അച്യുത് കുമാർ, സപ്തമി ​ഗൗഡ, പ്രമോദ് ഷെട്ടി എന്നിവരാണ് മറ്റഭിനേതാക്കൾ. ആക്ഷനും സസ്പെൻസും നിറഞ്ഞ രം​ഗങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ​ഋഷഭ് ഷെട്ടി നായകനായി പുറത്തിറങ്ങിയ 'ഗരുഡ​ഗമന ഋഷഭവാഹന' എന്ന ചിത്രം തെന്നിന്ത്യയിൽ നിരൂപകരുടേയും ശ്രദ്ധ നേടിയിരുന്നു.

അരവിന്ദ് എസ് കശ്യപ് ആണ് ഛായാ​ഗ്രഹണം. ബി അജനീഷ് ലോകനാഥ് സം​ഗീത സംവിധാനവും കെ.എം പ്രകാശ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. നടനും സംവിധായകനുമായ രാജ് ബി ഷെട്ടി, ഭൂഷൺ എന്നിവരാണ് നൃത്തസംവിധായകർ. കെ.ജി.എഫ് ആദ്യഭാ​ഗത്തിലൂടെ മലയാളികൾക്കും സുപരിചിതനായ വിക്രം മൂർ ആണ് കണ്ഠാരയുടെ സംഘട്ടനസംവിധായകൻ. സിനിയയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

Story highlights: The next cosmic film after KGF is 'Kantara'; Produced by Hombale Film

Next Story