Top

കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ല; 'പുഷ്പ'യിൽ നിന്ന് വിവാദ സീൻ നീക്കം ചെയ്തു

ശ്രീവല്ലിയുടെ കഥാപാത്രത്തിന്റെ ദേഹത്ത് പുഷ്പ രാജ് തൊടുന്നതാണ് വിവാദമുണ്ടാക്കിയ ആ സീൻ

22 Dec 2021 4:33 AM GMT
ഫിൽമി റിപ്പോർട്ടർ

കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ല; പുഷ്പയിൽ നിന്ന് വിവാദ സീൻ നീക്കം ചെയ്തു
X

തിയേറ്ററുകളിൽ നിറഞ്ഞ കയ്യടികളോടെ പ്രദർശനം തുടരുകയാണ് 'പുഷ്പ'. എന്നാലിപ്പോൾ അല്ലു അർജുനും രശ്മികയും ഒന്നിച്ചെത്തുന്ന ചില രംഗങ്ങൾ തെലുങ്ക് കുടുംബ പ്രേക്ഷകർക്കിടയിൽ അസ്വസ്ഥതയുണ്ടാക്കുന്നതായി പരാതി. ഇതോടെ പ്രേക്ഷകരുടെ എതിർപ്പിനെ മാനിച്ച് അല്ലു അർജുൻ അവതരിപ്പിച്ച പുഷ്പ രാജും രശ്മികയുടെ ശ്രീവല്ലിയും ചേർന്നുള്ള ഇന്റിമേറ്റ് സീൻ ചിത്രത്തിൽ നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ.

ശ്രീവല്ലിയുടെ കഥാപാത്രത്തിന്റെ ദേഹത്ത് പുഷ്പ രാജ് തൊടുന്നതാണ് വിവാദമുണ്ടാക്കിയ ആ സീൻ. ഇതാണ് ഇപ്പോൾ തെലുങ്ക് പതിപ്പിൽ നിന്ന് ഒഴുവാക്കിയിരിക്കുന്നത്. ബോളിവുഡ് ലൈഫ് ഡോട്ട് കോം എന്ന മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുൻപ് സാമന്ത അഭിനയിച്ച ഗാനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് സാമന്ത അവതരിപ്പിച്ച ഐറ്റം ഡാൻസിലെ വരികളാണ് വിവാദമായതെങ്കിൽ ഒരു സീൻ ആയിരുന്നു വിവാദമായത്. പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരാക്കി ചിത്രീകരിച്ചിരിക്കുന്നുവെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് ആവശ്യപ്പെട്ടാണ് പരാതി ഉയർന്നത്. അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷത്തിലെത്തിയ പുഷ്പ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.

റീലാസായി ഏതാനും ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ നൂറ് കോടി ക്ലബ്ബിലെത്തിയ 'പുഷ്പ' 200 കോടി കളക്ഷനിലേക്ക് പായുകയാണ്. ആദ്യ ആഴ്ച്ചയിൽ തന്നെ ബുക്ക് മൈ ഷോ വഴി 2.6 മില്യൺ ടിക്കറ്റുകളാണ് വിറ്റത്. അല്ലു അർജുന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ അഡ്വാൻസ് ബുക്കിങ്ങും പുഷ്പയ്ക്കാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ആദ്യ ദിനം 71 കോടിയായിരുന്നു 'പുഷ്പ' നേടിയത്. 'കെജിഎഫിന്റെ' ആദ്യ ദിവസത്തെ കളക്ഷനെ മറികടന്നുകൊണ്ടാണ് പുഷ്പ'യുടെ ഹിന്ദി പതിപ്പ് 2.8 കോടി രൂപ കളക്ഷനിലക്ക് കടന്നത്.

Next Story