സംസ്കൃതി ഷേണായി കേന്ദ്ര കഥാപാത്രമാകുന്ന 'തണ്ണി വണ്ടി' പ്രദർശനത്തിന്
നവാഗതനായ മാണിക്യ വിദ്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
15 Nov 2021 7:06 AM GMT
ഫിൽമി റിപ്പോർട്ടർ

നടി സംസ്കൃതി ഷേണായി കേന്ദ്ര കഥാപാത്രമാകുന്ന തമിഴ് ചിത്രം 'തണ്ണി വണ്ടി' പ്രദര്‍ശനത്തിനൊരുങ്ങുന്നു. നവാഗതനായ മാണിക്യ വിദ്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
യുവ നടനുമായ ഉമാപതി രാമയ്യ തണ്ണി വണ്ടിയുടെ നായകനാവുന്നു. പ്രശസ്ത സംവിധായകനും നടനും ദേശീയ അവാർഡ് ജേതാവുമായ തമ്പി രാമയ്യ യുടെ മകനാണ് ഉമാപതി രാമയ്യ. ചിത്രത്തിൽ ഗോദയിലൂടെ മലയാളികളുടെ മനം കവര്‍ന്ന ബാല ശരവണന് അഭിനയിക്കുന്നു. സൂപ്പര്‍ ഹിറ്റ് ചിത്രമായ 96ലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ ദേവദര്‍ശനി ചേതനായും സിനിമയിൽ പ്രധാന കഥാപാത്രമാകുന്നു.
ശ്രീ ശരവണ ഫിലിംസ് ആന്റ് ആർട്സിന്റെ ബാനറിൽ ജി ശരവണൻ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് തണ്ണി വണ്ടി. എസ് എൻ വെങ്കിട് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. കൊറിയോഗ്രാഫി ദിനേശ് മാസ്റ്റർ, ദീനാർ മാസ്റ്റർ, സംഗീതം-മോസ്,എസ് എൻ അരുണിരി, പാശ്ചാത്തല സംഗീതം- എസ് എൻ അരുണഗിരി, സംഘട്ടനം-സുബ്രീം സുന്ദർ. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ടെക്നീഷ്യന്മാരും അണിനിരക്കുന്ന തണ്ണി വണ്ടി അഞ്ചു ഭാഷകളിലായി റിലീസ് ചെയ്യും. വാർത്ത പ്രചരണം-എ എസ് ദിനേശ്.
- TAGS:
- Thanni Vandi
- tamil movie