Top

ലോകേഷിന്റെ 'ദളപതി 67'; വിജയ് ചിത്രം ഒക്ടോബറിൽ തുടങ്ങും

നിലവിൽ വംശി പൈടിപ്പള്ളി സംവിധസാനം ചെയ്യുന്ന 'വാരിസ്' എന്ന ചിത്രമാണ് വിജയ്‍യുടെതായി അണിയറയിൽ ഒരുങ്ങുന്നത്.

24 Jun 2022 1:51 PM GMT
ഫിൽമി റിപ്പോർട്ടർ

ലോകേഷിന്റെ ദളപതി 67; വിജയ് ചിത്രം ഒക്ടോബറിൽ തുടങ്ങും
X

'വിക്രം' നേടിയ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് വിജയ്‌ക്കൊപ്പം സിനിമ ചെയ്യുന്നു എന്ന വാർത്ത സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. വിജയ്‌യുടെ 67-ാമത് ചിത്രമായി ഒരുങ്ങുന്ന സിനിമ ഈ ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സിനിമയുടെ പ്രീ- പ്രൊഡക്ഷൻ വർക്കുകൾ അടുത്ത ഏതാനം ആഴ്ചകൾക്കുള്ളിൽ ആരംഭിക്കും. വിക്രമിന്റെ അതെ അണിയറപ്രവർത്തകരെ തന്നെയാണ് പുതിയ സിനിമയ്ക്കായും ലോകേഷ് സമീപിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വിജയ്- ലോകേഷ് ചിത്രം 'മാസ്റ്റർ' ഒക്ടോബറിൽ ആയിരുന്നു ആരംഭിച്ചത്.

നിലവിൽ വംശി പൈടിപ്പള്ളി സംവിധസാനം ചെയ്യുന്ന 'വാരിസ്' എന്ന ചിത്രമാണ് വിജയ്‍യുടെതായി അണിയറയിൽ ഒരുങ്ങുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം. തമനാണ് ചിത്രത്തിനായി സംഗീതം നിർവഹിക്കുന്നത്.

ചിത്രത്തിൽ വിജയ്‌ക്കൊപ്പം പ്രകാശ് രാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. രശ്‌മിക മന്ദാനയാണ് നായിക. പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്.

story highlights: thalapathy 67 movie will start on october

Next Story