Top

ദളപതി 66 ഒരു കുടുംബ ചിത്രമായിരിക്കും; നിർമ്മാതാവ്

'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ വംശി പൈഡിപ്പള്ളിയ്‌ക്കൊപ്പമാകും വിജയ് തന്റെ 66ാമത് ചിത്രം ചെയ്യുക.

27 Jan 2022 10:24 AM GMT
ഫിൽമി റിപ്പോർട്ടർ

ദളപതി 66 ഒരു കുടുംബ ചിത്രമായിരിക്കും; നിർമ്മാതാവ്
X

തമിഴകത്തിന്റെ സൂപ്പർതാരം വിജയ് തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നു എന്ന വാർത്ത ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോഴിതാ സിനിമയുടെ പങ്കുവെച്ചിരിക്കുകയാണ് നിർമ്മാതാവ് ദിൽ രാജു.

ദളപതി 66 ഒരു കുടുംബ ചിത്രമായിരിക്കും എന്നാണ് അദ്ദേഹം പറയുന്നത്. 'തുള്ളാത മണവും തുള്ളും' 'പൂവേ ഉനക്കാഗ' പോലൊരു ചിത്രമായിരിക്കും ദളപതി 66 എന്നും അദ്ദേഹം പ്രമുഖ മാധ്യമത്തിന് അഭിമുഖത്തിൽ പറഞ്ഞു.

'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ വംശി പൈഡിപ്പള്ളിയ്‌ക്കൊപ്പമാകും വിജയ് തന്റെ 66ാമത് ചിത്രം ചെയ്യുക. ചിത്രം ഇപ്പോൾ പ്രീപ്രൊഡക്ഷൻ സ്റ്റേജിലാണ്. സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.

അതേസമയം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബീസ്റ്റിലെ വിജയ്‌യുടെ രംഗങ്ങൾ അവസാനിച്ചു.വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. 9 വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്ച്ചേഴ്സുമായി വിജയ്യുടെ നാലാമത്തെ ചിത്രമാണ് ബിസ്റ്റ്. വേട്ടയ്കാരന്‍, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ എത്തുന്നുണ്ട്. സംവിധായകൻ ശെൽവരാഘവനും ബീസ്റ്റെന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തിൽ ഉള്ളത്.

Next Story