Top

'ദളപതി 66'ന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി; പ്രധാന്യമേറിയ രംഗങ്ങൾ എന്ന് ടീം; ഒപ്പം ലൊക്കേഷൻ ചിത്രവും

സിനിമയുടെ ലൊക്കേഷൻ ചിത്രവും ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

27 May 2022 6:37 AM GMT
ഫിൽമി റിപ്പോർട്ടർ

ദളപതി 66ന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി; പ്രധാന്യമേറിയ രംഗങ്ങൾ എന്ന് ടീം; ഒപ്പം ലൊക്കേഷൻ ചിത്രവും
X

വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.'ദളപതി 66' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ സംവിധനം ചെയ്യുന്നത് വംശി പൈടപ്പള്ളിയാണ്.

സിനിമയിലെ ഏറെ പ്രാധാന്യമേറിയ രംഗങ്ങളാണ് ചിരത്രീകരിച്ചത് എന്നും അടുത്ത ഷെഡ്യൂൾ ഉടൻ ആരംഭിക്കുമെന്നും അണിയറപ്രവർത്തകർ അറിയിക്കുന്നു. സിനിമയുടെ ലൊക്കേഷൻ ചിത്രവും ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

വിജയ്‌ക്കൊപ്പം ചിത്രത്തിൽ പ്രകാശ് രാജും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 13 വർഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. 'ഗില്ലി', 'പോക്കിരി' തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 2009ൽ പ്രഭുദേവ സംവിധാനം ചെയ്ത 'വില്ല്' എന്ന സിനിമയിലാണ് പ്രകാശ് രാജും വിജയ്‌യും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.

രശ്‌മിക മന്ദാനയാണ് നായിക. പൂജ ഹെഗ്‌ഡേ, കിരണ്‍ അദ്വാനി ഉള്‍പ്പെടെയുള്ളവരെ വിജയ് ചിത്രത്തിനായി പരിഗണിച്ചെങ്കിലും ഒടുവില്‍ രശ്മികയെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ തെലുങ്ക് താരം നാനിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശ്രീ വെങ്കിട ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

story highlights: thalapathy 66 first schedule wrapped up

Next Story