'സിനിമയിൽ എനിക്ക് ദിവസക്കൂലിയാണ്'; പ്രതിഫലം വെളിപ്പെടുത്തി പവൻ കല്യാൺ
പവന്‍ കല്യാണ്‍ 2014ല്‍ ജന സേനാ പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു
18 March 2023 10:02 AM GMT
ഫിൽമി റിപ്പോർട്ടർ

തെലുങ്ക് സിനിമ ഇൻഡസ്ട്രയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് പവൻ കല്യാൺ. ഇപ്പോഴിതാ തന്റെ പ്രതിദിന പ്രതിഫലം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ. ഒരു സിനിമയിൽ അഭിനയിക്കുന്നതിന് ദിവസേന രണ്ട് കോടിയാണ് തന്റെ പ്രതിഫലം എന്ന് നടൻ പറഞ്ഞു. അടുത്തിടെ ഒരു രാഷ്ട്രീയ റാലിക്കിടെ അണികളെ അഭിവാദ്യം ചെയ്യുമ്പോഴാണ് സിനിമയില്‍ താന്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് അദ്ദേഹം പറഞ്ഞത്.
'പണത്തോട് വലിയ ആഗ്രഹമുള്ള ആളല്ല ഞാന്‍. അത്തരത്തിലൊരു മനുഷ്യനല്ല ഞാന്‍. ആവശ്യം വന്നാല്‍ ഞാന്‍ ഇതുവരെ സമ്പാദിച്ചതൊക്കെ ഞാന്‍ എഴുതിക്കൊടുക്കും. ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഞാന്‍. ഭയമില്ലാതെ ഞാന്‍ പറയട്ടെ, ദിവസേന 2 കോടിയാണ് അതില്‍ എന്‍റെ പ്രതിഫലം. 20 ദിവസം ജോലി ചെയ്താല്‍ 45 കോടി എനിക്ക് കിട്ടും. എല്ലാ ചിത്രങ്ങള്‍ക്കും ഇത്രതന്നെ ലഭിക്കുമെന്നല്ല ഞാന്‍ പറയുന്നത്. എന്‍റെ ശരാശരി പ്രതിഫലം ഇത്രയുമാണ്. നിങ്ങള്‍ എനിക്ക് നല്‍കിയ മൂല്യമാണ് അത്'. പവൻ കല്യാൺ പറഞ്ഞു.
മുന്‍പ് ചിരഞ്ജീവിയുടെ പ്രജാ രാജ്യം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന പവന്‍ കല്യാണ്‍ 2014ല്‍ ജന സേനാ പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ഇപ്പോൾ പാർട്ടിയുടെ പ്രസിഡന്റ് ആണ് പവൻ. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആയ 'ഭീംല നായക്' ആണ് പവന്‍ കല്യാണിന്റേതായി അവസാനം തിയേറ്ററുകളിൽ എത്തിയത്.
STORY HIGHLIGHTS: Telugu star Pawan Kalyan reveals his movie remuneration