Top

ഗൗതമായി ഉണ്ണി മുകുന്ദൻ; സ്വാഗതം ചെയ്‌ത്‌ യശോദ ടീം

2016ൽ ജനത ഗാരേജ് എന്ന സിനിമയിലൂടെയാണ് ഉണ്ണി മുകുന്ദൻ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്.

20 Dec 2021 1:30 PM GMT
ഫിൽമി റിപ്പോർട്ടർ

ഗൗതമായി ഉണ്ണി മുകുന്ദൻ; സ്വാഗതം ചെയ്‌ത്‌ യശോദ ടീം
X

സാമന്ത കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രം യശോദയിൽ ഉണ്ണി മുകുന്ദൻ ഭാഗമാകുന്നു എന്ന വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ നടനെ സ്വാഗതം ചെയ്തിരിക്കുകയാണ് യശോദ ടീം. ഗൗതം എന്നാണ് ഉണ്ണിയുടെ കഥാപാത്രത്തിന്റെ പേര്.

ഹരിയും ഹരീഷ് ശങ്കറും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. വരലക്ഷ്മി ശരത്കുമാറും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രീദേവി മൂവീസാണ് ചിത്രം നിർമിക്കുന്നത്.

2016ൽ ജനത ഗാരേജ് എന്ന സിനിമയിലൂടെയാണ് ഉണ്ണി മുകുന്ദൻ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ മകനായാണ് നടൻ എത്തിയത്. പിന്നീട് അനുഷ്‍ക ഷെട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ബാഗമതിയിലും നടൻ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

അതേസമയം നിരവധി സിനിമകളാണ് ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മോഹൻലാൽ നായകനാകുന്ന 12ത് മാൻ, ബ്രോ ഡാഡി എന്നീ സിനിമകളിൽ നടൻ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

മേപ്പടിയാൻ ആണ് നടന്റേതായി റിലീസ് ചെയ്യുന്ന അടുത്ത ചിത്രം. ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മാതാവിന്റെ കുപ്പായം അണിയുന്ന ചിത്രം കൂടെയാണ് മേപ്പടിയാന്‍. നവാഗതനായ വിഷ്ണു മോഹനാണ് സംവിധായകന്‍. ചിത്രത്തില്‍ അഞ്ചു കുരിയന്‍ ആണ് നായികയാകുന്നത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയവര്‍ മാറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.

Next Story