Top

'ആൻഡ്രോയിഡ് കുഞ്ഞപ്പന്‍' തമിഴ് പതിപ്പ്; 'കൂഗിൾ കുട്ടപ്പ' ട്രെയ്‌ലർ

'കൂഗിൾ കുട്ടപ്പ' സംവിധാനം ചെയ്യുന്നത് ശബരിയും ശ്രാവണനാണ്

14 March 2022 9:53 AM GMT
ഫിൽമി റിപ്പോർട്ടർ

ആൻഡ്രോയിഡ് കുഞ്ഞപ്പന്‍ തമിഴ് പതിപ്പ്; കൂഗിൾ കുട്ടപ്പ ട്രെയ്‌ലർ
X

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത മലയാളത്തിൽ ഹിറ്റായ 'ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ' തമിഴ് പതിപ്പ ഉടൻ. 'കൂഗിൾ കുട്ടപ്പ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വിട്ടു. സൂരജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിൽ അവതരിപ്പിച്ച ഭാസ്‌കര പൊതുവാളായി തമിഴ് പതിപ്പിൽ എത്തുന്നത് സംവിധായകൻ കെ എസ് രവികുമാറാണ്.

ചിത്രത്തിൽ യോഗി ബാബു, തര്‍ശന്‍, ലോസ്ലിയ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. 'കൂഗിൾ കുട്ടപ്പ' സംവിധാനം ചെയ്യുന്നത് ശബരിയും ശ്രാവണനാണ്. ജിബ്രാനാണ് സംഗീത സംവിധായകൻ. കെ.എസ് രവികുമാറാണ് തമിഴ് റീമേക്ക് നിർമ്മിക്കുന്നത്.

ഒരു സയൻസ് ഫിക്ഷൻ കോമഡി ഡ്രാമ വിഭാഗത്തിൽ പെടുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പനു ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്ന് ചിത്രത്തിൻ്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. 'ഏലിയൻ അളിയൻ' എന്നാണ് രണ്ടാം ഭാഗത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

Story highlights: Tamil version of 'Android Kunjappan'; 'Koogle Kuttappa' Trailer

Next Story