ഫുൾ ആക്ഷൻ മോഡിൽ സൂര്യ; 'എതർക്കും തുനിന്തവൻ' ടീസർ
ഇമ്മൻ ഒരുക്കിയ പശ്ചാത്തല സംഗീതവും ടീസറിന്റെ ഹൈലൈറ്റ് തന്നെ.
18 Feb 2022 1:01 PM GMT
ഫിൽമി റിപ്പോർട്ടർ

സൂര്യ നായകനായെത്തുന്ന പുതിയ ചിത്രം എതർക്കും തുനിന്തവന്റെ ടീസർ പുറത്തുവിട്ടു. സൺ പിക്ചേഴ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്.
സൂര്യയുടെ ഒരു പക്കാ ആക്ഷൻ ചിത്രമായിരിക്കും എതർക്കും തുനിന്തവൻ എന്ന് ഉറപ്പ് നൽകുന്നതാണ് ടീസർ. ഒപ്പം വിനയ് റായിയുടെ മികച്ച വില്ലനിസവും ടീസറിൽ ഉണ്ട്. ഇമ്മൻ ഒരുക്കിയ പശ്ചാത്തല സംഗീതവും ടീസറിന്റെ ഹൈലൈറ്റ് തന്നെ.
എതർക്കും തുനിന്തവൻ മാസ് സിനിമപ്രേമികളെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും എന്നാണ് നേരത്തെ പാണ്ഡിരാജ് പറഞ്ഞത്. ഒരു പക്കാ ഫാമിലി എന്റർടെയ്നർ ആയ ചിത്രത്തിൽ സൂര്യ കൂടുതൽ ഹീറോയിസം ഉള്ള കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ചിത്രം മാർച്ച് 10നാണ് റിലീസ് ചെയ്യുക. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം പാൻ ഇന്ത്യൻ ലെവലിലാണ് റിലീസ് ചെയ്യുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രമെത്തും. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക. സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
story highlights: tamil actor suriya new movie etharkkum thunindhavan teaser released